Tuesday, 17 June 2014

സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്പന്നങ്ങളുടെ വില്പന: 19 പേര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുട നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ചൊവ്വാഴ്ച 19 പേര്‍ അറസ്റ്റിലായി.
157 റെയ്ഡുകളിലായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട.് ഇതോടെ മെയ് 30 മുതല്‍ നടന്നുവരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 1410 ആയി. ആകെ 8556 റെയ്ഡുകളിലായി 1483 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ വരുംദിവസങ്ങളിലും തുടരും. സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉല്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ വിവരമറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *