തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഊര്‍മിളാദേവിയെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നും അവരെ കോട്ടണ്‍ഹില്‍ സ്‌കൂളിലേക്കുതന്നെ തിരികെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് കത്തയച്ചു.
സ്‌കൂളില്‍ നടത്തിയ ചടങ്ങിന് മന്ത്രി ഒന്നരമണിക്കൂര്‍ വൈകിയതുമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പ്രസംഗമധ്യേ സൂചിപ്പിച്ചതാണ് പ്രധാനാധ്യാപികയെ സ്ഥലംമാറ്റാന്‍ കാരണമെന്നറിയുന്നു. ഗുരുതരമായ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന പട്ടികജാതിക്കാരിയായ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, മനുഷ്യത്വരഹിതം കൂടിയാണ്. സമാനമായ രീതിയില്‍ ആലുവ ചൊവ്വര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക എം.കെ. സീതയെയും സ്ഥലംമാറ്റിയിരിക്കുകയാണ്.
ഇത്തരത്തില്‍ അര്‍ഥശൂന്യമായ കാര്യങ്ങള്‍ പറഞ്ഞ് അധ്യാപകരെ സ്ഥലംമാറ്റുന്നത് പ്രശ്‌നസങ്കീര്‍ണമായ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് ദുര്‍വാശി വെടിഞ്ഞ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

No comments:
Post a Comment