വൈപ്പിന്‍: സംസ്ഥാനത്ത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 47 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം നിലവില്‍ വരും. മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ ബോട്ടുകള്‍ വെള്ളിയാഴ്ച തീരമണഞ്ഞു. ശേഷിക്കുന്നവ നാളെ വൈകീട്ടോടെ തീരത്തെത്തും. ഈ വര്‍ഷവും മത്സ്യബന്ധനത്തിന്റെ അവസാന നാളുകളില്‍ കാര്യമായി മത്സ്യം ലഭിക്കാത്തത് ഈ മേഖലയെ നിരാശപ്പെടുത്തി. തിരിയാന്‍, അയല എന്നീ മത്സ്യങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ കാലയളവില്‍ ലഭിക്കാറുള്ള കരിക്കാടി ചെമ്മീന്‍ ഇക്കുറി ഒട്ടും ലഭിച്ചില്ല. ഇതിനിടെ കടല്‍ക്ഷോഭ സൂചനയുണ്ടായതിനെ തുടര്‍ന്ന് പലരും മത്സ്യബന്ധനത്തിന് തുനിഞ്ഞില്ല. ഡീസലിന്റെ വിലയിലുണ്ടാകുന്ന വര്‍ധന ബോട്ടുകളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്.
ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ അനുബന്ധ മേഖലകളും നിശ്ചലമാകും. ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യക്കച്ചവടം നടത്തുന്ന ഏജന്‍സികള്‍, സംസ്‌കരണ ശാലകള്‍, പീലിംഗ് ഷെഡ്ഡുകള്‍, മത്സ്യം തിരിയുന്ന ഷെഡ്ഡുകള്‍, ഐസ് പൊടിച്ചു വില്‍ക്കുന്ന ക്രഷറുകള്‍, ഹാര്‍ബറുകളോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍, മത്സ്യം കയറ്റി അന്യ സംസ്ഥാനങ്ങളിലേക്കും പ്രാദേശിക മാര്‍ക്കറ്റുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മറ്റ് അനുബന്ധ വ്യാപാര മേഖലകള്‍ തുടങ്ങി ഈ മേഖല പൂര്‍ണമായും നിശ്ചലമാകും. ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗുമെല്ലാം ട്രോളിംഗ് നിരോധന സമയത്താണ് തീര്‍ക്കുക. ഈ പ്രദേശങ്ങളില്‍ പണിയെടുക്കുന്ന തമിഴ്‌നാട്ടിലെ കുളച്ചല്‍ സ്വദേശികള്‍ നാട്ടിലേക്ക് പോകും.
അതേസമയം ഈ കാലയളവിലും എന്‍ജിന്‍ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങള്‍ മത്സ്യബന്ധനത്തിനു പോകും. കുറെയേറെ ബോട്ട് തൊഴിലാളികളും ഇക്കാലയളവില്‍ ഇവരോടൊപ്പം പോകാറുണ്ട്. വള്ളക്കാര്‍ക്ക് ഈ കാലയളവില്‍ സാമാന്യം നല്ല തോതില്‍ മത്സ്യം ലഭിക്കാറുള്ളതാണ്. മഴ മാറി വെയില്‍ കണ്ടാല്‍ നല്ല മത്സ്യ ലഭ്യതയുണ്ടാകുമെന്നാണ് അനുഭവം. നാരന്‍, പൂവാലന്‍, കരിക്കാടി എന്നീ ചെമ്മീനുകളുടേയും ആവോലി, കുടുത, മാച്ചാന്‍, അയല തുടങ്ങിയ മീനുകളുടേയും ചാകരക്കൂട്ടങ്ങള്‍ തീരത്തേക്ക് വരും. മുന്‍കാലങ്ങളില്‍ ഇവര്‍ ഉപരിതലത്തിലെത്തുന്ന മത്സ്യങ്ങളെയാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ശക്തമായ എന്‍ജിനുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ മധ്യഭാഗത്തുള്ള മത്സ്യങ്ങളെക്കൂടി കിട്ടും.
നിരോധനം ലംഘിച്ച് ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ കടലിലും കരയിലും ആവശ്യമായ സന്നാഹങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കാലങ്ങളിലേത് പോലെ നിരോധനം ലംഘിച്ച് ഇപ്പോള്‍ മത്സ്യബന്ധനം നടത്താത്തതിനാല്‍ മേഖലയില്‍ സംഘര്‍ഷം ഉണ്ടാകാറില്ല.

No comments:
Post a Comment