Tuesday, 17 June 2014

ബാര്‍ ലൈസന്‍സ്: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം.

കൊച്ചി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നയങ്ങള്‍ക്കെതിരാണെന്ന് ഹൈക്കോടതി. വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ബാറുകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടിയെയും കോടതി വിമര്‍ശിച്ചു.


മദ്യ ഉപഭോഗം കുറക്കുകയാണെ ലക്ഷ്യമെന്ന് പറയുന്ന സര്‍ക്കാര്‍ ഇതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. സമയബന്ധിതമായി മാത്രമേ മദ്യ ഉപഭോഗം കുറക്കാന്‍ സാധിക്കൂ എന്നും കോടതി നിരീക്ഷിച്ചു.

ബാറുകളുടെ എണ്ണം കുറക്കുകയാണെങ്കില്‍ അതിനനുസരിച്ച് ബിവറേജ് ഷോപ്പുകളുടെ എണ്ണവും കുറക്കണമെന്നും ജസ്റ്റിസ് ഹാറുണ്‍ റഷീദ് പറഞ്ഞു. മദ്യ ഉപഭോഗം കുറക്കുകയാണ് ലക്ഷ്യമെങ്കില്‍ പുതിയ ബാര്‍ലൈസന്‍സ് നല്‍കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കുന്നത് ശരിയല്ല. ഇത് സമ്പന്നര്‍ക്ക് മാത്രം ബാറുകള്‍ ലഭിക്കാന്‍ കാരണമാവും. മദ്യനയം സംബന്ധിച്ച് ജൂലായ് ഏഴിനകം നിലപാട് അറിയിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മദ്യനയത്തില്‍ 30 നകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പത്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണിത്. അന്തിമ തീരുമാനമാകുന്നതോടെ ബാര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

No comments:

Post a Comment

Contact Form

Name

Email *

Message *