ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിന് എല്ലാ വിഭാഗങ്ങളേയും
ഒന്നിച്ചുകൊണ്ടുപോവുകയും സംസ്ഥാനങ്ങളിലെ മെച്ചപ്പെട്ട വികസനമാതൃകകളും
പദ്ധതികളും സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പറഞ്ഞു.
ആഗോളതലത്തിലെ 'കുംഭകോണ ഇന്ത്യ' എന്ന പ്രതിച്ഛായ മാറ്റി വൈദഗ്ധ്യത്തിന്റെയും മികവിന്റെയും ഇന്ത്യയെന്ന സല്‍പ്പേരിലേക്ക് രാജ്യത്തെ കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കും. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യം. ഇന്ത്യ ഗുജറാത്തല്ലെന്നും ഗുജറാത്ത് മോഡല്‍ വികസനം രാജ്യത്ത് നടക്കില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഗുജറാത്തില്‍പോലും ഒരു ജില്ലയിലെ വികസനമാതൃക മറ്റൊരു ജില്ലയ്ക്ക് യോജിച്ചതല്ല. അതാതിടങ്ങളില്‍ അനുയോജ്യമായത് സ്വീകരിച്ചും നല്ലത് ഉള്‍ക്കൊണ്ടുമാണ് ഗുജറാത്ത് പുരോഗമിച്ചത്.
അതുപോലെ രാജ്യത്തെ ഏതു കോണിലുമുള്ള നല്ല വികസനമാതൃകകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. തമിഴ്‌നാട് മോഡലാണ് ഏറ്റവും മികച്ചതെന്ന് ചിലര്‍ പറയുന്നുണ്ട്. ഏതായാലും ഈ രാജ്യത്ത് വികസനത്തെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നത് നല്ലതാണ്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വികസന വിഷയത്തില്‍ മത്സരം നടക്കണം. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ മത്സരമുണ്ടാവണം. എങ്കിലേ രാജ്യം പുരോഗതി നേടൂ.
സംസ്ഥാനങ്ങളുടെ നല്ല മാതൃകകള്‍ സ്വീകരിക്കും. കേരളത്തിലെ 'കുടുംബശ്രീ' മികച്ച സംഗതിയാണ്. അതിന്റെ വിശദാംശങ്ങള്‍ സംസ്ഥാനത്തെ ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ രണ്ടുമണിക്കൂറാണ് വിശദീകരിച്ചുതന്നത്. നാഗാലാന്‍ഡിലെ ആദിവാസി വികസന മാതൃകയെക്കുറിച്ച് അവിടത്തെ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. തമിഴ്‌നാട്ടിലെ മഴവെള്ള സംഭരണപരിപാടി മാതൃകാപരമാണ്. സിക്കിമിലെ ജൈവകൃഷി മാതൃക അനുകരണീയം. നക്‌സല്‍ബാധിത പ്രദേശമെങ്കിലും ഛത്തീസ്ഗഢിലെ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെട്ടതാണ്. ഇവയെല്ലാം ഉള്‍ക്കൊള്ളും. ഈവക മാതൃകകളാണ് രാജ്യത്തിന് ആവശ്യം. തങ്ങള്‍ ഉദ്ദേശിക്കുന്ന 'സഹകരണ ഫെഡറലിസം' അതാണെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തുനിന്നുള്ള വിമര്‍ശനവും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പു വിജയം വിനയമാണ് പഠിപ്പിക്കുന്നത്. അംഗസംഖ്യയുടെ ബലത്തിലല്ല, മറിച്ച് എല്ലാവരേയും ഉള്‍ക്കൊണ്ടുള്ള സൗഹൃദ ഭാവത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുക. വര്‍ഷങ്ങള്‍ക്കുശേഷമാണ് സുസ്ഥിരമായ സദ്ഭരണത്തിനുവേണ്ടി ജനവിധി ഉണ്ടായത്. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. അതു പൂര്‍ത്തീകരിക്കാന്‍ എല്ലാവരും ഒന്നിച്ചു മുന്നോട്ടുപോകണം.
തിരഞ്ഞെടുപ്പുസമയത്ത് ജനങ്ങളുടെ പ്രതീക്ഷ ആവശ്യപ്പെട്ട നാം ഇപ്പോള്‍ ആ പ്രതീക്ഷകളുടെ സൂക്ഷിപ്പുകാരാണെന്ന് ഓര്‍ക്കണം. ഭാരതത്തിന്റെ ശക്തി ലോകത്തിനുമുന്നില്‍ തെളിയിക്കേണ്ട അവസരമാണ് കൈവന്നിരിക്കുന്നത്. സര്‍ക്കാര്‍ അടിസ്ഥാനപരമായി പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ്. ഗാന്ധിജിയും രാം മനോഹര്‍ ലോഹ്യയും ദീനദയാല്‍ ഉപാധ്യായയും കാട്ടിത്തന്ന വഴിയിലൂടെ പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഗ്രാമങ്ങള്‍ക്കും കൃഷിക്കാര്‍, യുവജനങ്ങള്‍, വനിതകള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കും.
2022 ആകുമ്പോള്‍ വീടും വെള്ളവും വൈദ്യുതിയും ശൗച്യാലയവും ഇല്ലാത്ത ആരും രാജ്യത്ത് ഉണ്ടാവരുത്. കാര്‍ഷിക, വിദ്യാഭ്യാസ, തൊഴില്‍ വൈദഗ്്ധ്യ മേഖലയിലും പുരോഗതി കൈവരിക്കണം. അതിനുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രതിപക്ഷത്തിന്റേയും എല്ലാ പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കളുടേയും അനുഭവങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കണക്കിലെടുക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

No comments:
Post a Comment