തിരുവനന്തപുരം: മൂക്കുന്നിമലയില്‍ നടക്കുന്ന അനധികൃത പാറ ഖനനത്തില്‍
റവന്യൂ-പോലീസ്-പഞ്ചായത്ത് വകുപ്പ് അധികൃതര്‍ക്കുള്ള പങ്കിനെക്കുറിച്ച്
വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. അധികൃതരുടെ
ഒത്താശയോടെയാണ് മൂക്കുന്നിമലയില്‍ അനധികൃത ഖനനം നടക്കുന്നതെന്ന് വിജിലന്‍സ്
ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പാറ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും അടക്കം 15 എണ്ണത്തിനാണു പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍, അറുപതോളം പാറമടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പള്ളിച്ചല്‍ പഞ്ചായത്തില്‍നിന്ന് വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍നിന്ന് പാറമാഫിയയ്ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന സഹായവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പാറഖനനം നടത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റേയും പരിസ്ഥിതി അതോറിറ്റിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് പാറഖനനത്തിന് അനുമതി നല്‍കി. സ്ഥലത്ത് പരിശോധന നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരെ പോലീസും പാറമാഫിയയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. പ്രദേശത്തെ ജനങ്ങളുടെ സമാധാനജീവിതം തകര്‍ത്തുകൊണ്ട് ഗുണ്ടകള്‍ വിഹരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാറമാഫിയയ്ക്ക് ഒത്താശ നല്‍കുന്ന അധികൃതരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.
സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിനെ മാഫിയസംഘം പിന്തുടര്‍ന്നതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരക്കാരെ ഗുണ്ടാനിയമത്തില്‍ പെടുത്തുമെന്ന് കളക്ടര്‍ ഭീഷണി മുഴക്കിയതിനുശേഷമാണ് മാഫിയസംഘം പിന്‍മാറിയത്.

No comments:
Post a Comment