Wednesday, 25 June 2014

ബാറുകള്‍ക്കെതിരെ കുപ്പിശയനവും മദ്യം തളിക്കലും.

തിരുവനന്തപുരം: 418 ബാറുകള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ കുപ്പിശയനവും മദ്യം തളിക്കലും സംഘടിപ്പിച്ചു.

കവയിത്രി സുഗതകുമാരി സമരം ഉദ്ഘാടനം ചെയ്തു. കെ.ആര്‍.എല്‍.സി യുവജന കമ്മീഷന്‍, മദ്യവിരുദ്ധ കമ്മീഷന്‍, ശാന്തിസമിതി തുടങ്ങിയ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് കുപ്പിശയനവും മദ്യം തളിക്കലും നടത്തിയത്. 


418 കുപ്പികള്‍ നിരത്തി, അതിന് മുകളില്‍ ഒരാള്‍ കിടന്നുകൊണ്ടായിരുന്നു സമരം. വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ എച്ച്. പെരേര മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍.എല്‍.സി.സി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, മദ്യവിരുദ്ധകമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടി.ജെ. ആന്റണി തിരുവനന്തപുരം അതിരൂപതാ കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. ബിനു അലക്‌സ്, ഫാ. ഡെന്നിസ് മണ്ണൂര്‍, മലയ്ക്കല്‍ പൊന്നു മുത്തന്‍, കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് ഇമ്മാനുവേല്‍, ഭാരവാഹികളായ സംഗീത, റഹിം, ജോണ്‍സണ്‍ ഇടയാറന്‍മുള, സ്‌റ്റെല്ലസ് തുടങ്ങിയവര്‍ സംസാരിച്ചു. 

No comments:

Post a Comment

Contact Form

Name

Email *

Message *