കല്പറ്റ: വാഹനത്തില്‍ പിന്‍സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന ഉത്തരവ് നടപ്പാക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയില്‍ വാഹനപരിശോധന തുടങ്ങിയതായി ആര്‍.ടി.ഒ. വി. സുരേഷ്‌കുമാര്‍ അറിയിച്ചു.
മുന്‍സീറ്റ് യാത്രക്കാര്‍ക്ക് ഒപ്പം പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഇനി മുതല്‍
കര്‍ശനമായി സീറ്റ് ബെല്‍റ്റ് ധരിക്കണം. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ അപകടത്തിന്റെ ആഘാതം വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും.
ജില്ലയില്‍ ഇന്നലെ നടത്തിയ വാഹനപരിശോധനയില്‍ 200-ഓളം വാഹനങ്ങള്‍ പരിശോധിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ആര്‍.ടി.ഒ. അറിയിച്ചു.
വാഹനപരിശോധനയില്‍ മറ്റ് വിവിധ കുറ്റങ്ങളിലായി 86-ഓളം കേസുകള്‍ പിടിക്കുകയും 31,200 രൂപ പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്തു.
റൂട്ടുമാറി സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെയും അതിവേഗത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
ജോയന്റ് ആര്‍.ടി.ഒ. സി.ജെ. പോള്‍സന്‍, എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ഐസക്ക്, എം.വി.ഐ.മാരായ വേണുഗോപാല്‍, ദിനേശ് ബാബു, എ.എം.വി.ഐ. അനൂപ് എസ്. പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
No comments:
Post a Comment