ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ എന്‍ ഡി എ സര്‍ക്കാര്‍ നീക്കം തുടങ്ങി. ആദ്യപടിയായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ആറ് ഗവര്‍ണര്‍മാരുടെ രാജി ആവശ്യപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷീലാ ദീക്ഷിത് (കേരളം), കെ ശങ്കരനാരായണന്‍ (മഹാരാഷ്ട്രാ), എം കെ നാരായണന്‍ ( പശ്ചിമ ബംഗാള്‍), മാര്‍ഗരറ്റ് ആല്‍വ (രാജസ്ഥാന്‍) കമല ബേനിവാള്‍ (ഗുജറാത്ത്), ദേവേന്ദ്ര കണ്‍വാര്‍ (ത്രിപുര) എന്നിവരെ മാറ്റാനാണ് ആദ്യനീക്കം. ഗവര്‍ണര്‍മാരില്‍ ഒരാള്‍ രാജി ആവശ്യം നിരസിച്ചുവെന്നും സ്ഥാനമൊഴിയണമെങ്കില്‍ അക്കാര്യം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നുവെന്നും സൂചനയുണ്ട്.
2004 ല്‍ അധികാരത്തിലെത്തിയ യു പി എ സര്‍ക്കാര്‍ ബി ജെ പി നിയമിച്ച ഏതാനും ഗവര്‍ണര്‍മാരെ നീക്കിയിരുന്നു. വിഷ്ണുകാന്ത് ശാസ്ത്രി (യു പി), കൈലാഷ്പതി മിശ്ര (ഗുജറാത്ത്), ബാബു പര്‍മണാനന്ദ് (ഹരിയാന) കേദാര്‍നാഥ് സാഹ്നി (ഗോവ) എന്നിവരെയാണ് അന്ന് നീക്കിയത്.
യു പി എ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് ബി ജെ പി എം പി ബി പി സിംഗാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തതിനാല്‍ അവരെ നീക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ , വ്യക്തമായ കാരണങ്ങള്‍ നിരത്തി കേന്ദ്രമന്ത്രിസഭയ്ക്ക് ഗവര്‍ണറെ നീക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനാണ് എന്‍ ഡി എ സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.
No comments:
Post a Comment