Wednesday, 11 June 2014

യോഗ്യത അഞ്ചാം ക്ലാസ്സ് ഒരു വ്യാജ ഡോക്ടര്‍ കൂടി പിടിയില്‍.

പാലക്കാട്: അഞ്ചാം ക്ലാസ് യോഗ്യതയുമായി പാലക്കാട് നഗരത്തില്‍ 18 വര്‍ഷത്തോളം 'ചികിത്സ' നടത്തിയ വ്യാജ ഡോക്ടറെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധക സംഘം പിടികൂടി.പശ്ചിമ ബംഗാളിലെ ഹുദ്ദ ഗ്രാമം സ്വദേശി റോയ് തമാര്‍(45)നെയാണ് ഡെപ്പ്യുട്ടി ഡി എം ഒ. ഡോ .പ്രഭുദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മൂലക്കുരു,ഭഗന്ധരം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഇയാള്‍ ചികിത്സ
നടത്തിയിരുന്നത്.പാലക്കാട് ഡയറ തെരുവില്‍ പ്രവര്‍ത്തിക്കുന്ന'ക്ലിനിക്കില്‍' കത്തി, കമ്പി, പ്രത്യേകതരം നൂല്‍, സിറിഞ്ച് തുടങ്ങിയവയും മരുന്നും കണ്ടെത്തി.രേഖകള്‍ പരിശോധിച്ചപ്പോഴാണ് യോഗ്യത അഞ്ചാം ക്ലാസ്സാണെന്ന് മനസിലായത്.പാരാമെഡിക്കല്‍ സ്ഥാപനം നടത്തുന്നതിന് നഗരസഭ ലൈസന്‍സ് നല്കിയതായും കണ്ടെത്തി.എന്തു മാനദണ്ടംഅടിസ്ഥനമാക്കി യാണ് ലൈസന്‍സ് നല്കിയതെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്കാന്‍ നഗരസഭ അധികൃതര്‍ക്ക് കഴിഞ്ഞില്ല. 2013 മാര്‍ച്ചില്‍ കാലവധി അവസാനിച്ച ലൈസന്‍സുമായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.സ്ഥാപനത്തിനു മുന്നില്‍ വച്ചിട്ടുള്ള ബോര്‍ഡില്‍ റെഡ്‌ക്രോസ് അടയാളവും രേഖപ്പെടുത്തിയിട്ടുണ്ട്.

യുനാനി ചികിത്സക്കുള്ള സര്‍ട്ടിഫിക്കറ്റ് ഇയാളുടെ കൈവശമുണ്ട് .ഈ സര്‍ട്ട്ഫിക്കറ്റ് വച്ചാണ് ഡോ.റോയ് എന്നപേരില്‍ ചികിത്സ നടത്തുന്നത്.അഞ്ചാം ക്ലാസ്സുകാരന് എങ്ങനെ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന കാര്യത്തിലുംദുരൂഹതയുണ്ട്.മലദ്വാരത്തില്‍ പ്രാകൃതമായ ശസ്ത്രക്രിയ ,നൂല്‍ കെട്ടിവയ്ക്കല്‍ തുടങ്ങിയ ചികിത്സാരീതികളാണ് തുടര്‍ന്നിരുന്നത്.റോയ് തമാര്‍ ഇപ്പോള്‍പാലക്കാട് നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയിലാണ്

No comments:

Post a Comment

Contact Form

Name

Email *

Message *