തൊടുപുഴ: മുപ്പത്തിമൂന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ വൈശാഖ്
അച്ഛനെ ചേര്‍ത്തുപിടിച്ച് വീട്ടിലേക്ക് നടന്നുകയറി. കാത്തുനിന്നവരുടെ
കണ്ണുകളില്‍ കണ്ണീരിന്റെ കടലിരമ്പം. ഷണ്മുഖന്റെ വലതുകാലില്‍ ഏതോ
അപകടത്തിലുണ്ടായ 17 തുന്നലുള്ള മുറിവില്‍
പുഴുപിടിച്ചിരിക്കുന്നു. അസ്ഥി പൊട്ടിയതിന്റെ വേദനയില്‍ നിലവിളിക്കുകയാണ് അദ്ദേഹം. എങ്കിലും ആ കുടുംബത്തില്‍ ഇത് സന്തോഷത്തിന്റെ ദിനമാണ്. 33 ദിവസം മുമ്പ് കാണാതായ വീട്ടുകാരന്‍ മടങ്ങിയെത്തിയിരിക്കുകയാണ്.
പ്രായമായ അച്ഛനെയും അമ്മയെയും വഴിയിലുപേക്ഷിച്ചു പോകുന്നവര്‍ വൈശാഖിന്റെ കഥ കേട്ടാല്‍ നാണിക്കും. ബധിരനും മൂകനുമായ അച്ഛന്‍ എങ്ങോപോയി മറഞ്ഞിട്ട് ഈ ചെറുപ്പക്കാരന്‍ പിന്നീടിതുവരെ നേരാംവണ്ണം ഉറങ്ങിയിട്ടില്ല. ജോലിയില്‍നിന്ന് അവധിയെടുത്ത് ദിവസങ്ങള്‍നീണ്ട തിരച്ചില്‍. ഒടുവില്‍, മഴപെയ്തുതോര്‍ന്ന വ്യാഴാഴ്ചത്തെ പകലില്‍ അച്ഛനെ ചേര്‍ത്തുപിടിച്ച് വൈശാഖ് വീട്ടിലേക്കു കയറിവന്നു.
ഈ മകന്റെ അന്വേഷണം തുടങ്ങുന്നത് മെയ് ഒമ്പതിനാണ്. തൊടുപുഴ മടക്കത്താനം കാപ്പ് പുഞ്ചക്കുന്നേല്‍ ഷണ്മുഖനെ(72) കാണാതായത് അന്നാണ്. ചുമട്ടുകാരനായിരുന്ന അദ്ദേഹം ഇപ്പോഴും എന്നും വാഴക്കുളത്തെ കൈതച്ചക്കച്ചന്തയില്‍ പോകും. വാഴക്കുളം-തൊടുപുഴ എട്ടുകിലോമീറ്ററേ ഇദ്ദേഹത്തിന് നിശ്ചയമുള്ളൂ. സ്വകാര്യബസ്സുകാര്‍ക്കെല്ലാം അറിയാം. ഇടയ്ക്ക് ചെറിയ ഓര്‍മക്കുറവുള്ള ഷണ്മുഖനെ ബസ്സുകാര്‍ കൃത്യം സ്റ്റോപ്പില്‍ ഇറക്കിവിടും. അന്ന് കനത്ത മഴയുണ്ടായിരുന്നു. ഷണ്മുഖന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. പ്രാഥമികാന്വേഷണത്തിനുശേഷം പിറ്റേന്നുതന്നെ വാഴക്കുളം പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ വലിയ പുരോഗതിയില്ലാതെവന്നതിനാലാണ് വൈശാഖും രണ്ടു ബന്ധുക്കളും ചേര്‍ന്ന് നേരിട്ടിറങ്ങിയത്.
ബധിരനും മൂകനുമായതിനാല്‍ ഷണ്മുഖന്‍ സ്വന്തംനിലയ്ക്ക് തിരിച്ചെത്തില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ, എഴുത്തും വായനയും അറിയുകയുമില്ല. വാഴക്കുളത്തുനിന്ന് എതിര്‍ദിശയില്‍ മൂവാറ്റുപുഴ ഭാഗത്തേക്ക് ബസ്‌കയറി പോയിട്ടുണ്ടാവുെമന്നായിരുന്നു സൂചന. ഫോട്ടോവെച്ചുള്ള പോസ്റ്റര്‍ അടിക്കുകയാണ് ആദ്യം ചെയ്തത്. ബസ്സ്റ്റാന്‍ഡുകളിലും നഗരവഴികളിലുമെല്ലാം ഒട്ടിച്ചു. ഇതിനിടെ പാലക്കാട് പുത്തൂരില്‍ കണ്ടതായി വിവരം ലഭിച്ചു. പോയിനോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പാലക്കാടുമുതല്‍ ആലപ്പുഴവരെയുള്ള എല്ലാ ടൗണുകളിലും തിരഞ്ഞു. രാത്രികള്‍ പകലുകളായി. ആസ്പത്രികള്‍, ബസ്സ്റ്റാന്‍ഡുകള്‍, അനാഥാലയങ്ങള്‍, കടത്തിണ്ണകള്‍..... ഒരു പ്രയോജനവുമുണ്ടായില്ല.
വ്യാഴാഴ്ച രാവിലെയാണ് ആ വിളിയെത്തിയത്. എറണാകുളം ജനറല്‍ ആസ്പത്രിയിലെ അഗതികളുടെ വാര്‍ഡിന്റെ ചുമതലയുള്ള ബ്രദര്‍ ബിജു വൈശാഖിനെ വിളിച്ചു. നാലുപേര്‍ ചേര്‍ന്ന് അവിടെയെത്തിച്ച ഒരാള്‍ക്ക് ഷണ്മുഖന്റെ ഛായയുണ്ട്. ഷണ്മുഖന്റെ ഫോട്ടോയും വിവരങ്ങളും ബിജുവിന് കൈമാറിയിരുന്നു. എറണാകുളത്തുള്ള വൈശാഖിന്റെ ബന്ധു ഉല്ലാസ് അവിടേക്ക് കുതിച്ചെത്തി ആളെ തിരിച്ചറിയുകയായിരുന്നു. കാലിലെ മുറിവില്‍ പുഴുവരിച്ചിരിക്കുന്നതുകണ്ട ഷണ്മുഖനെ ഉണ്ണി എന്നുപേരുള്ള ഒരാളും കൂട്ടുകാരും ചേര്‍ന്നാണ് ആസ്പത്രിയിലെത്തിച്ചത്. ഷണ്മുഖനെ കാണാതായി രണ്ടുദിവസം കഴിഞ്ഞ്, അതായത് മെയ് 11ന്, അദ്ദേഹത്തിന് അപകടം പറ്റിയിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. അന്ന് ആരൊക്കെയോ ചേര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. 17 തുന്നലിട്ടു. അസ്ഥി പൊട്ടിയതിനുള്ള ചികിത്സയും തുടങ്ങി. എന്നാല്‍ 16ന് രാവിലെ 10 മണിയോടെ അദ്ദേഹത്തെ ആസ്പത്രിയില്‍നിന്ന് കാണാതായി. തൊട്ടുപിറ്റേന്ന് അച്ഛനെ തിരയുന്നതിന്റെ ഭാഗമായി വൈശാഖ് അവിടെയെത്തിയിരുന്നു. ഫോട്ടോയില്‍ക്കണ്ടയാളാണോ അവിടെയുണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കാന്‍ ജീവനക്കാര്‍ക്കായില്ല.
ഷണ്മുഖന്റെ പഴ്‌സ് നേരത്തെ ആരോ അടിച്ചുമാറ്റിയിരുന്നു. 350 രൂപയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് അതില്‍ ഉണ്ടായിരുന്നു. ആളെ തിരിച്ചറിയാനുള്ള സാധ്യത അതോടെ ഇല്ലാതായി. കടത്തിണ്ണകളില്‍ ഉറങ്ങിയും പച്ചവെള്ളം കുടിച്ചും ഷണ്മുഖന്‍ കഴിഞ്ഞുകൂടി. ഭിക്ഷക്കാരനെന്നുകരുതി ചിലരൊക്കെ പണവും നല്‍കി. കാലില്‍ പുഴുവരിച്ചതോടെ വ്യാഴാഴ്ച അനങ്ങാന്‍വയ്യാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്നാണ് ആസ്പത്രിയിലെത്തിച്ചത്. എറണാകുളത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന ഷണ്മുഖനെ തൊടുപുഴയില്‍ സ്വകാര്യ ആസ്പത്രിയിലാക്കിയിരിക്കുകയാണ്.

No comments:
Post a Comment