Wednesday, 18 June 2014

ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് നിയമോപദേശം.

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിയമോപദേശം ലഭിച്ചു. ഭരണമാറ്റം ഉണ്ടായതുകൊണ്ടുമാത്രം ഗവര്‍ണര്‍മാരെ മാറ്റുന്നത് ഉചിതമല്ല. മാറ്റം അനിവാര്യമാണെങ്കില്‍ ഓരോ ഗവര്‍ണര്‍മാരെക്കുറിച്ചും അന്വേഷണം നടത്തണമെന്നുമാണ് വിദഗ്‌ധോപദേശം.


യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ ഗവര്‍ണര്‍മാരെ മാറ്റാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിനെതുടര്‍ന്നാണ് രാഷ്ട്രപതി നിയമോപദേശം തേടിയത്. കേവല ഭരണമാറ്റത്തിന്റെ പേരില്‍ ഗവര്‍ണര്‍മാരെ നീക്കുന്നത് ഉചിതമല്ലെന്ന് എല്ലാ വിദഗ്ധരും നിയമോപദേശം നല്‍കിയിട്ടുണ്ട്. മാറ്റുകയാണെങ്കില്‍ 2010ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും നിയമോപദേശകര്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്ത് രാഷ്ട്രപതിയോട് ശുപാര്‍ശചെയ്യുകയാണ് വേണ്ടത്. രാഷ്ട്രപതിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

പല ഗവര്‍ണര്‍മാരോടും കേന്ദ്രസര്‍ക്കാര്‍ അനൗപചാരികമായി ഇതിനകം രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷി പദവി രാജിവെച്ചിരുന്നു. കേരള ഗവര്‍ണര്‍ ഷീലാദീക്ഷിതിനോട് സ്ഥാനമൊഴിയുന്നതിനെപ്പറ്റി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍, ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാള്‍ എന്നിവരോടും ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ പദവി ഭരണഘടനാപരമായ നിയമനമാണെന്നും തത്കാലം രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ. ശങ്കരനാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ണര്‍മാരെ ഏകപക്ഷീയമായി നീക്കുന്നത് ഭരണഘടനാവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഗവര്‍ണര്‍പദവി കാവിവത്കരിക്കാനാണ് ബി.ജെ.പി.യുടെ നീക്കമെന്ന് യു.പി.യിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. രാജ്യം ബി.ജെ.പി.യുടെ തറവാട്ടുസ്വത്തായി കാണേണ്ടയെന്ന് പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *