Thursday, 12 June 2014

ലോഡ് ഷെഡിങ് കൂടാന്‍ സാധ്യത; വൈദ്യുതി വീണ്ടും കുറഞ്ഞു.

തിരുവനന്തപുരം: കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുവന്നതോടെ ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത. ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍ മണിക്കൂറിന് പുറമെ 15 മുതല്‍ 20 മിനിറ്റുവരെ ലോഡ് ഷെഡിങ് വേണ്ടിവരും.


കൂടംകുളം നിലയത്തിലെ തകരാറുകാരണം ദിവസങ്ങളിലായി അവിടെനിന്നുള്ള 147 മെഗാവാട്ട് ലഭിക്കുന്നില്ല. ബുധനാഴ്ച താല്‍ച്ചര്‍ നിലയത്തിലും തകരാറുണ്ടായി. 179 മെഗാ വാട്ട് കേരളത്തിന് നഷ്ടപ്പെട്ടു.

ഇതോടെ ബുധനാഴ്ച തന്നെ ലോഡ്‌ഷെഡിങ് സമയം 20 മിനിറ്റ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് വൈദ്യുതിബോര്‍ഡ് അറിയിപ്പുനല്‍കി. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം ജജ്ജാര്‍ നിലയത്തില്‍നിന്ന് 30 മെഗാവാട്ട് തരപ്പെടുത്തി. ഇത് തുടര്‍ന്നും ലഭിക്കുകയാണെങ്കില്‍ അധിക നിയന്ത്രണം വേണ്ടിവരില്ല.

മഴ തുടങ്ങിയെങ്കിലും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ജലവൈദ്യുതി ഉത്പാദനം കൂട്ടാനാവുന്നില്ലെന്ന് വൈദ്യുതിബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച മഴപെയ്യാത്തതിനാല്‍ പകല്‍ സമയ വൈദ്യുതോപയോഗം ഉയര്‍ന്ന നിലയിലായിരുന്നു. ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട്‌ െവെദ്യുതിബോര്‍ഡ് അഭ്യര്‍ഥിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *