Wednesday, 25 June 2014

അധ്യാപികയെ സ്ഥലം മാറ്റിയത് ഏകപക്ഷീയ നടപടിയല്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: തലസ്ഥാനത്തെ കോട്ടണ്‍ഹില്‍സ് ഗേള്‍സ് സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലംമാറ്റിയത് ഏകപക്ഷീയ നടപടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി എത്തുമെന്ന് അറിഞ്ഞിട്ടും സ്‌കൂളിന്റെ ഗെയിറ്റ് അടച്ചിടുകയായിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടിയെടുത്തത്.
 

അച്ചടക്കനടപടിക്കായിരുന്നു ശുപാര്‍ശ. എന്നാല്‍ അതില്‍ ഇളവ് വരുത്തിയാണ് സ്ഥലംമാറ്റിയത്. മന്ത്രി പരിപാടിക്ക് 11 മണിക്ക് എത്തുമെന്നാണ് സംഘാടകരെ അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടിയുടെ നോട്ടീസില്‍ 9.30 ന് എത്തുമെന്ന് അറിയിച്ച് ആശയക്കുഴപ്പമുണ്ടാക്കി. 11 മണിക്ക് എത്തുമെന്ന് അറിയിച്ച വിദ്യാഭ്യാസ മന്ത്രി ഒരു മണിക്കൂര്‍ വൈകി എത്തി എന്നത് വസ്തുതയാണ്. നിയമസഭ നടക്കുന്നതിനാല്‍ അവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മന്ത്രി പരിപാടിക്ക് പോയത്. 

പ്രധാന അധ്യാപികയെ സ്ഥലംമാറ്റിയ സംഭവം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കിയിരുന്നു. സ്‌കൂളിലെ ചടങ്ങിന് വൈകിയെത്തിയ വിദ്യാഭ്യാസമന്ത്രിയെ പ്രസംഗത്തിനിടെ വിമര്‍ശിച്ചതിനുള്ള പ്രതികാരമായാണ് അധ്യാപികയെ സ്ഥലംമാറ്റിയതെന്ന് സബ്മിഷന്‍ ഉന്നയിച്ച വി ശിവന്‍കുട്ടി എം എല്‍ എ ആരോപിച്ചു.

അഹന്തയോടെ പെരുമാറിയ അധ്യാപികയെ പിരിച്ചുവിടാനാണ് ശുപാര്‍ശ ലഭിച്ചതെങ്കിലും മാനുഷിക പരിഗണന നല്‍കി സ്ഥലം മാറ്റുകയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് സഭയെ അറിയിച്ചു. സ്‌കൂളിലെത്താന്‍ വൈകിയെന്നത് സത്യമാണ്. കുറച്ചുനേരെ ഗേറ്റിനുമുന്നില്‍ കാത്തുനില്‍ക്കേണ്ടിയും വന്നു. വൈകിയതിന് ക്ഷമാപണം നടത്തിയിട്ടും പ്രസംഗത്തിനിടെ അധ്യാപിക അഹന്തയോടെ സംസാരിച്ചുവെന്ന് മന്ത്രി പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *