Monday, 30 June 2014

പച്ച ബോർഡ്: ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പിണറായി.


കണ്ണൂർ: സ്കൂളുകളിലെ ബോർഡുകളുടെ നിറം പച്ച ആക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും ശ്രമിക്കുന്നതിനു പകരം ബ്ളാക്ക് ബോർഡുകൾക്ക് പച്ചയടിക്കാൻ നടക്കുന്ന സർക്കാർ നടപടി അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ബോർഡിന്റെ നിറം അല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം ആണ് പ്രശ്നം. കാലങ്ങളായി ഉപയോഗിക്കുന്ന ബ്ളാക്ക് ബോർഡ് മാറ്റണം എങ്കിൽ അത് ആ രംഗത്തെ വിദഗ്‌ദ്ധരുമായി ആലോചിച്ച് ശാസ്ത്രീയ നിഗമനങ്ങളിൽ എത്തിയ ശേഷം വേണം. അല്ലാതെ ഒരു സുപ്രഭാതത്തിൽ നിറം മാറ്റം കൊണ്ടുവരാൻ ഉള്ള ശ്രമം ദുരുദ്ദേശ്യപരമാണ്. നിറങ്ങൾക്ക് ചിലപ്പോൾ പ്രത്യേക മാനങ്ങൾ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. 
കച്ചവടവൽക്കരണവും നിലവാര തകർച്ചയും അരാജകത്വവുമാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ നടമാടുന്നത്. അതിനു നേതൃത്വം നൽകുന്നത് യു.ഡി.എഫ് സർക്കാരും വകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗുമാണ്. എല്ലാ സ്കൂളിലും ടോയ്‌ലറ്റും അവശ്യം വേണ്ട മറ്റു സൗകര്യങ്ങളും ഒരുക്കാൻ തയാറാകാത്ത കഴിവുകേടിനെയും നിരുത്തരവാദിത്തത്തെയും പച്ച നിറം പൂശി മറച്ചു വയ്ക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *