തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
സഹകരിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
നിയമസഭയില്‍ അറിയിച്ചു. എ.എം ആരിഫ് എം.എല്‍.എയുടെ ചോദ്യത്തിന്
മറുപടിയായാണ് തിരുവഞ്ചൂര്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
വിമാനത്താവളത്തിന് നിയമപരമായ നിരോധനമുള്ളതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹരിക്കാത്തത്. കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പദ്ധതി പ്രദേശത്ത് നിര്‍മ്മാണങ്ങള്‍ ഒന്നുംതന്നെ പാടില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കമ്പനി ലംഘിച്ചതായി ഇതുവരെയും പരാതികള്‍ വന്നിട്ടില്ല. ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് കമ്പനി അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ കക്ഷി ചേരില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്കിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയത്.
വിമാനത്താവള പ്രദേശത്ത് പരിസ്ഥിതി ആഘാതപഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് ഇതിനാവശ്യമായ യോഗ്യതയോ അംഗീകാരമോ ഇല്ലെന്ന ഹര്‍ജിക്കാരുടെ വാദം െ്രെടബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു.

No comments:
Post a Comment