തിരുവനന്തപുരം: യൂണിഫോം സേനകളില്‍ വാര്‍ഷിക നിയമനത്തിനുള്ള ആദ്യവിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. വനിതാ പോലീസ് കോണ്‍സ്റ്റബിളാകാനുള്ള യോഗ്യത എസ്.എസ്.എല്‍.സിയും വനിതാ
എക്‌സൈസ് ഗാര്‍ഡിന്റേത് പ്ലസ്ടുവുമായി മാറി. ജൂണ്‍ 12-ന്റെ അസാധാരണ ഗസറ്റായാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സമയപരിധി ജൂലായ് 16 അര്‍ദ്ധരാത്രി 12 മണിയാണ്. എഴുത്തുപരീക്ഷകള്‍ ആഗസ്തില്‍ മൂന്നു ദിവസങ്ങളിലായി നടത്തും. റാങ്ക്പട്ടിക 2015 മെയ് 31ന് പ്രസിദ്ധീകരിക്കും.
2010-ല്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന് പ്ലസ്ടുവും വനിതാ എക്‌സൈസ് ഗാര്‍ഡിന് എസ്.എസ്.എല്‍.സിയും യോഗ്യത നിശ്ചയിച്ചാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ് പുതിയ വിജ്ഞാപനം വന്നപ്പോള്‍ യോഗ്യതകള്‍ മാറിമറിഞ്ഞു. പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള യോഗ്യത പ്ലസ്ടുവാക്കി 2009-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതനുസരിച്ചാണ് 2010-മുതലുള്ള കോണ്‍സ്റ്റബിള്‍ നിയമനങ്ങള്‍ക്ക് പ്ലസ്ടു യോഗ്യതയാക്കി പി.എസ്.സി വിജ്ഞാപനങ്ങള്‍ തയാറാക്കിയത്. എന്നാല്‍ യോഗ്യത പരിഷ്‌കരിച്ച് പ്ലസ്ടുവാക്കി ഉയര്‍ത്തിയത് സ്‌പെഷ്യല്‍റൂളില്‍ ഭേദഗതി ചെയ്ത് ചേര്‍ത്തില്ല. അതിനാല്‍ പഴയ യോഗ്യത അനുസരിച്ച് വിജ്ഞാപനം തയാറാക്കുകയായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ പി.എസ്.സി നല്‍കുന്ന മറുപടി.
എക്‌സൈസ് ഗാര്‍ഡ് നിയമനത്തിനുള്ള യോഗ്യത പ്ലസ്ടുവാക്കി ഉയര്‍ത്തിയത് 2010-നു ശേഷമാണ്. അതനുസരിച്ച് സ്‌പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്യുകയും ചെയ്തു. 2010-ലെ കഴിഞ്ഞ വിജ്ഞാപനം എസ്.എസ്.എല്‍.സിക്കാര്‍ക്കായാണ് പി.എസ്.സി തയാറാക്കിയത്. സ്‌പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ വിജ്ഞാപനത്തില്‍ പ്ലസ്ടു വിജയമാണ് യോഗ്യതയാക്കിയത്. എസ്.എസ്.എല്‍.സി വിജയം മാത്രം യോഗ്യതയുള്ളവര്‍ക്ക് ഇനി എക്‌സൈസ് ഗാര്‍ഡിന് അപേക്ഷിക്കാനാകില്ല.
ജനറല്‍ എക്‌സിക്യുട്ടീവ് ബ്രാഞ്ചില്‍ എസ്.ഐ നിയമനത്തിന് ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. നേരിട്ട് എസ്.ഐ തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്ന ആദ്യവിജ്ഞാപനമാണിത്. പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ (www.keralapsc.gov.in) വിജ്ഞാപനം പരിശോധിക്കാം. ജൂണ്‍ 16ന് പുറത്തിറങ്ങുന്ന 'മാതൃഭൂമി തൊഴില്‍വാര്‍ത്ത'യില്‍ വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കും.

No comments:
Post a Comment