ന്യൂഡല്‍ഹി: റെയില്‍വേ യാത്രനിരക്ക് വര്‍ധന സീസണ്‍ ടിക്കറ്റുകാരെ കാര്യമായി ബാധിക്കും. സീസണ്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയോ അതിലധികമോ ആകും.
ഇപ്പോള്‍ ഒരു റൂട്ടില്‍ ഒരു മാസത്തെ സീസണ്‍ ടിക്കറ്റിന് ഈടാക്കുന്നത് ആ റൂട്ടിലെ ഓര്‍ഡിനറി പാസഞ്ചര്‍ വണ്ടിയുടെ ഒറ്റവഴിക്കുള്ള 15 യാത്രകളുടെ നിരക്കാണ്. ഇനി മുതല്‍ 30 യാത്രകളുടെ നിരക്കായിരിക്കും ഈടാക്കുക.
ഉദാഹരണത്തിന് കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ഓര്‍ഡിനറി പാസഞ്ചര്‍ വണ്ടിയുടെ ഒറ്റവഴിക്കുള്ള ടിക്കറ്റ് നിരക്ക് 20 രൂപയാണ്. ഈ റൂട്ടില്‍ 15 യാത്രകളുടെ നിരക്കായ 300 രൂപയും പത്തുരൂപയും ചേര്‍ത്ത് 310 രൂപയാണ് സെക്കന്‍ഡ് ക്ലാസിലെ ഇപ്പോഴത്തെ സീസണ്‍ ടിക്കറ്റ് നിരക്ക്. പാസഞ്ചര്‍ വണ്ടിയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് സീസണ്‍ ടിക്കറ്റ് കണക്കാക്കുന്നതെങ്കിലും യാത്രക്കാര്‍ എക്‌സ്പ്രസ് വണ്ടികളിലും സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. സൂപ്പര്‍ ഫാസ്റ്റ് വണ്ടികളില്‍ സീസണ്‍ ടിക്കറ്റുകാര്‍ യാത്ര ചെയ്യണമെങ്കില്‍ മാത്രം അധികതുക നല്‍കിയാല്‍ മതി.
ജൂണ്‍ 25 മുതല്‍ സീസണ്‍ ടിക്കറ്റ് നിരക്ക്് ഇരട്ടിയാകും. ഉദാഹരണത്തിന് കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓര്‍ഡിനറി പാസഞ്ചര്‍വണ്ടികളിലെ 30 യാത്രകളുടെ നിരക്ക് നല്‍കേണ്ടിവരും(30 X 20=600). ഓര്‍ഡിനറി പാസഞ്ചര്‍ വണ്ടിയിലെ 30 യാത്രകളുടെ നിരക്കാണ് അടുത്തയാഴ്ച മുതല്‍ സീസണ്‍ ടിക്കറ്റുകാര്‍ നല്‍കേണ്ടതെങ്കിലും അത് എക്‌സ്പ്രസ് വണ്ടികളിലെ 15 യാത്രകളുടെ നിരക്കിന് തുല്യമാണ്. ഉദാഹരണത്തിന് കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ 40 രൂപയാണ് എക്‌സ്പ്രസ് വണ്ടികളിലെ നിരക്ക്.

No comments:
Post a Comment