തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുമ്പോള്‍ ഇനി ആധാര്‍,
ബാങ്ക്, മൊബൈല്‍, കെ.എസ്.ഇ.ബിയുടെ കണ്‍സ്യൂമര്‍ നമ്പരുകള്‍ എന്നിവ നല്‍കണം.
ഇല്ലെങ്കില്‍ കാര്‍ഡ് പുതുക്കി നല്‍കില്ല. പൊതുവിതരണ മേഖല സമ്പൂര്‍ണ
കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ്
ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് റേഷന്‍കാര്‍ഡ് പുതുക്കുന്നതിനൊപ്പം
പുതിയ വിവരങ്ങള്‍ കൂടി ശേഖരിക്കുന്നത്. സംസ്ഥാനത്തെ 83 ലക്ഷത്തോളം വരുന്ന
കാര്‍ഡുകള്‍ നാലു മാസം കൊണ്ട് പുതുക്കി നല്‍കും. കാര്‍ഡ് പുതുക്കുമ്പോള്‍
മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവരെ കണ്ടെത്താനുള്ള ചോദ്യാവലിക്ക് ഉത്തരവും
നല്‍കണം.
റേഷനുള്‍പ്പെടെയുള്ള സബ്‌സിഡികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സ്മാര്‍ട്ട് കാര്‍ഡ് വഴിയുള്ള റേഷന്‍ വിതരണം നടത്തുന്നതിനും ആധാര്‍ നമ്പര്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നത്. ആധാറുമായി ലിങ്ക് ചെയ്താണ് സ്മാര്‍ട്ട് കാര്‍ഡും നടപ്പിലാക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡ് നടപ്പിലാക്കുമെങ്കിലും പേപ്പര്‍ റേഷന്‍കാര്‍ഡുകള്‍ തുടരും.
ആധാര്‍ വഴി ലഭിക്കുന്ന സബ്‌സിഡി ലഭ്യമാക്കുന്നതിനാണ് ബാങ്ക് അക്കൗണ്ട് നമ്പര്‍ കൂടി ആവശ്യപ്പെടുന്നത്. ഇതിനൊപ്പം മൊബൈല്‍ ഫോണ്‍ നമ്പര്‍ കൂടി നല്‍കണം. സ്മാര്‍ട്ട് ഏര്‍പ്പെടുത്തുമ്പോള്‍, സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന സൗജന്യങ്ങളെക്കുറിച്ചും മറ്റ് വിവരങ്ങളും റേഷന്‍ ഉപഭോക്താക്കളെ അറിയിക്കുന്നതിനാണ് ഫോണ്‍ നമ്പര്‍. മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ക്ക് എസ്.എം.എസ് വഴിയും ലാന്‍ഡ് ഫോണ്‍ ഉള്ളവര്‍ക്ക് റെക്കോര്‍ഡ് ചെയ്ത ശബ്ദത്തിലൂടെയും സന്ദേശം കൈമാറും.
റേഷന്‍ കാര്‍ഡ് പുതുക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ കെ.എസ്.ഇ.ബിയുടെ കണ്‍സ്യൂമര്‍ നമ്പര്‍ കൂടി എഴുതി നല്‍കണം. വൈദ്യുതീകരിച്ചതും അല്ലാത്തതുമായ വീടുകള്‍ പരിശോധിക്കാനാണ് ഈ വിവരം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് 82,05,141 റേഷന്‍ കാര്‍ഡുള്ളതില്‍ 5,89,414 കാര്‍ഡും എന്‍.ഇ (നോണ്‍ ഇലക്ട്രിഫൈഡ്) വിഭാഗത്തില്‍പ്പെട്ടവയാണ്. എന്നാല്‍ സംസ്ഥാനത്ത് ഇത്രയും വൈദ്യുതീകരിക്കാത്ത വീടുകളില്ലെന്നാണ് കണക്ക്. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് മാസം അഞ്ചു ലിറ്റര്‍ മണ്ണെണ്ണ നല്‍കുന്നുണ്ട്. ഇതിലൂടെ വൈദ്യുതീകരിച്ച വീട്ടുകാര്‍ക്കും അഞ്ചു ലിറ്റര്‍ മണ്ണെണ്ണ ലഭിക്കുന്നു. ഇതൊഴിവാക്കാനാണ് കണ്‍സ്യൂമര്‍ നമ്പര്‍ ആവശ്യപ്പെടുന്നത്.

No comments:
Post a Comment