തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോഡ്‌ഷെഡിങ് ജൂലായ് 27 (വെള്ളിയാഴ്ച) മുതല്‍ പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
കായംകുളത്ത് നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയായിരിക്കും വൈദ്യുതിക്ഷാമം പരിഹരിക്കുകയെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
ശബരിഗിരി നിലയം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതാണ് വൈദ്യുതിക്ഷാമത്തിന് ഇടയാക്കിയത്. മഴ കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. വൈകീട്ട് 6.45 നും 10.45 ഇടയില്‍ 45 മിനുട്ടായിരുന്നു ലോഡ്‌ഷെഡിങ്. മേയ് 31ന് ലോഡ് ഷെഡിങ് നിര്‍ത്താന്‍ ആലോചിച്ചിരുന്നെങ്കിലും മഴ താമസിച്ചതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

No comments:
Post a Comment