tv news kerala
കൊച്ചി: മൊഴി നല്‍കാനെത്തിയ സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് കമ്മീഷന്റെ ശകാരം. പബ്ലിസിറ്റിക്കു വേണ്ടിയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കാനും വേണ്ടി വരേണ്ടതില്ലെന്ന് ജഡ്ജി ശിവരാജന്‍ മുന്നറിയിപ്പും നല്‍കി.
നല്‍കാനുള്ള കാര്യങ്ങള്‍ അഭിഭാഷകന്‍ വഴി നല്‍കിയാല്‍ മതി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ കമ്മീഷന്‍ നേരത്തെ സമയം നിശ്ചയിച്ചു നല്‍കിയിരുന്നു. മെയ് 26 ന് ഇത് അവസാനിച്ചിരുന്നു. അന്ന് കമ്മീഷന്റെ മുന്നിലെത്തി കൂടുതല്‍ സമയം ചോദിച്ച് മടങ്ങി. ശേഷം സരിത മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
മൊഴി നല്‍കാനെന്ന പേരില്‍ വീണ്ടും കമ്മീഷന്റെ മുന്നിലെത്തിയ സരിത പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളെ കണ്ടു. മൊഴി എഴുതി നല്‍കിയതായും അറിയിച്ചു. അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചും പരാമര്‍ശിച്ചു. എന്നാല്‍ സോളാര്‍ കേസില്‍ മൊഴി നല്‍കാന്‍ കമ്മീഷനോട് കൂടുതല്‍ സമയം ചോദിക്കുകയാണ് സരിത ചെയ്തത്.
ഇത് നിരാകരിച്ച കമ്മീഷന്‍ സരിതയുടെ നടപടിയെ ശകാരിക്കുകയായിരുന്നു. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ച് സരിതയെത്തുകയും കമ്മീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ പോലും അത് ബാധിക്കുകയും ചെയ്യുന്നതായി കമ്മീഷന്‍ വിലയിരുത്തി.

No comments:
Post a Comment