Friday, 6 June 2014

പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറ്‌

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ കൊല്ലത്തെ വീടിനുനേരെ കല്ലേറ്. വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു. വീടിന്റെ മതിലില്‍ പ്രേമചന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ആക്രമണം നടന്നപ്പോള്‍ പ്രേമചന്ദ്രനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹവും ഭാര്യ ഡോ. ഗീതയും ഡല്‍ഹിയിലാണ്. 

പത്തോളം പേര്‍ ഉള്‍പ്പെട്ട സംഘം കല്ലെറിയുന്നതുകണ്ട അയല്‍ക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസംവരെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹം ഡല്‍ഹിയിലേക്ക് പോയതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. 

സോണിയാഗാന്ധിക്കും ഉമ്മന്‍ചാണ്ടിക്കും പിന്തുണ നല്‍കിയ പ്രേമചന്ദ്രന് മാപ്പ് നല്‍കില്ലെന്ന് വീടിന്റെ മതിലില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പ്രേമചന്ദ്രന്‍ ഇടതുമുന്നണിയെ വഞ്ചിച്ചുവെന്നും പോസ്റ്ററില്‍ ആരോപിച്ചിട്ടുണ്ട്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രേമചന്ദ്രന്‍ ഉള്‍പ്പെട്ട ആര്‍ എസ് പി ഇടതുമുന്നണി വിട്ടിരുന്നു. യു ഡി എഫ് പിന്തുണയോടെയാണ് ഇത്തവണ കൊല്ലത്തുനിന്ന് വിജയിച്ചത്. ആര്‍ എസ് പി, ആര്‍ എസ് പി (ബി) സംഘടനകളുടെ പുനരേകീകരണ സമ്മേളനം 10 ന് കൊല്ലത്ത് നടക്കാനിരിക്കെയാണ് ആക്രമണം.

No comments:

Post a Comment

Contact Form

Name

Email *

Message *