കൊച്ചി: ഉത്തര്‍പ്രദേശില്‍ തുടര്‍ക്കഥയാകുന്ന പീഡനങ്ങള്‍ക്കെതിരെ രാജ്യമെങ്കിലും ഉയരുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് പിന്തുണയുമായി കൊച്ചിയില്‍ അര്‍ദ്ധനഗ്നരായി സ്ത്രീകളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി .മണിപ്പൂരില്‍ സൈന്യം നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെ 2004 ജൂലൈ 4ന് നഗ്നരായി എത്തി പ്രതിഷേധിച്ച അമ്മമാരുടെ സമരത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കൊച്ചിയിലെ സമരം. ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു പ്രതിഷേധം. സ്ത്രീ കൂട്ടായ്മയുടെ ബാനറിലാണ് ഹൈക്കോടതിക്ക് മുന്നില്‍ സമരം നടന്നത്്. സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തില്‍ 30ലധികം പേര്‍ പങ്കെടുത്തു.കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമരം നടക്കുന്നത്.സമരത്തില്‍ പങ്കെടുത്ത അഞ്ച് പേരെ സമര തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ് ചെയ്ത് നീക്കി.ബാക്കിയുള്ളവരെ പൊലീസ് കസ്റഡിയിലെടുത്ത് സമരം അവസാനിപ്പിച്ചു.നിയമവിരുദ്ധമായ സംഘം ചേരല്‍,പൊതുസ്ഥലത്ത് മോശമായി രീതിയില്‍ പ്രത്യക്ഷപ്പെടല്‍ ,പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചുമത്തുകയും ചെയ്തു. ജാമ്യം നല്‍കി ഇവരെ വിട്ടയക്കുകയും ചെയ്തു

No comments:
Post a Comment