കൊച്ചി: റിലീസിന്റെ ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ മലയാള സിനിമയെന്ന ബഹുമതി 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്. പത്തുകോടിയോളം രൂപയാണ് തിേയറ്ററുകളിലെത്തി ഏഴ് ദിവസത്തിനുള്ളില്‍ ഈ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. ഇതില്‍ വിതരണക്കാരുടെ ഷെയര്‍ മാത്രം നാലേകാല്‍ േകാടി വരും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്.
കേരളത്തിന് പുറത്തുള്ള തിേയറ്ററുകളില്‍ നിന്ന് 50 ലക്ഷം രൂപയോളം ഈ സിനിമ വാരിയെടുത്തു. വെള്ളിയാഴ്ച റിലീസ് ചെയ്താല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ താരതമ്യേന കളക്ഷന്‍ കുറയുന്ന പതിവാണുള്ളതെന്ന് തിേയറ്ററുടമകള്‍ പറയുന്നു. പക്ഷേ, ബാംഗ്ലൂര്‍ ഡേയ്‌സിന് എല്ലാ ദിവസവും തിേയറ്റര്‍ ഭാഷയില്‍ െസ്റ്റഡി കളക്ഷന്‍ ആണ്.
സംവിധായകന്‍ അന്‍വര്‍ റഷീദും സോഫിയ പോളും ചേര്‍ന്ന് അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെയും വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെയും ബാനറിലാണ് ബാംഗ്ലൂര്‍ ഡേയ്‌സ് നിര്‍മിച്ചത്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വാണിജ്യ വിജയങ്ങളാക്കി മാറ്റിയ അന്‍വറിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.
അന്‍വറിന്റെ തന്നെ ഉടമസ്ഥതയിലുള്ള എ ആന്‍ഡ് എ റിലീസും ആഗസ്ത് സിനിമയും ചേര്‍ന്നാണ് വിതരണം.
ചരിത്രവിജയമായി മാറിയ 'ദൃശ്യ' ത്തിന് പോലും ആദ്യത്തെയാഴ്ച ഇത്രയും വരുമാനം നേടാനായിരുന്നില്ല. മൂന്നാമത്തെ ആഴ്ചയോടെയാണ് 'ദൃശ്യ' ത്തിന് പ്രേക്ഷകര്‍ ഏറിയതെന്ന് തിേയറ്ററുടമകള്‍ പറയുന്നു.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സില്‍ മലയാളത്തിലെ പുതു തലമുറ നായകന്മാര്‍ ഒരുമിച്ച് അണിനിരക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവരുടെ സാന്നിധ്യം തന്നെയാണ് ചിത്രത്തെ യുവത്വം ഏറ്റെടുത്തതിന് കാരണം. നായികയായി നസ്രിയ കൂടി എത്തിയതോടെ ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ വ്യാപാരച്ചേരുവ കൃത്യമായി ഫലം കണ്ടു.

No comments:
Post a Comment