Tuesday, 10 June 2014

ട്രാഫിക് പരിശോധനകള്‍ വീഡിയോയില്‍ പകര്‍ത്തിയില്ലെങ്കില്‍ നടപടി.

തിരുവനന്തപുരം: പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളിലോ അപ്രതീക്ഷിത കാരണങ്ങളാലോ അല്ലാതെ വീഡിയോ ക്യാമറയില്‍ പകര്‍ത്താതെ വാഹന പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. പരിശോധനയ്ക്കായി വാഹനങ്ങള്‍ നിര്‍ത്തിക്കുന്നത്, പിഴ ഈടാക്കുന്നത് തുടങ്ങി പരിശോധനയുമായി ബന്ധപ്പെട്ട് നടത്തുന്ന നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്തണം. സാധാരണനിലയില്‍ ഈ വീഡിയോ റെക്കോര്‍ഡിംഗുകള്‍ ഒരുമാസം വരെ സൂക്ഷിക്കണം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമോ അടിയന്തിര സാഹചര്യങ്ങളിലോ പരിശോധനകള്‍ നടത്തേണ്ടിവന്നാല്‍ അവ നിശ്ചയമായും സുതാര്യമായിരിക്കണമെന്നും ഇതുസംബന്ധിച്ച് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നു.

എല്ലാ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്കും വീഡിയോ ക്യാമറ നല്‍കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. തിരുവനന്തപുരം സിറ്റിയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *