ന്യൂഡല്‍ഹി:
രാജ്യത്തിന്റെ സാമ്പത്തികമേഖല പുനരുജ്ജീവിപ്പിക്കുകയാണ് പുതിയ
സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി
പ്രസ്താവിച്ചു.
വിലക്കയറ്റം നിയന്ത്രിച്ചും നിക്ഷേപത്തിന് ആക്കം കൂട്ടിയും ഉയര്‍ന്ന വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ഉറപ്പാക്കിയുമാകും ഇത് സാക്ഷാത്കരിക്കുക. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലേയും എം.പി.മാരെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാറിന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രതീക്ഷയുടെ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജാതിമത പരിഗണനകള്‍ക്കപ്പുറം വികസനത്തിനും നല്ല ഭരണത്തിനുംവേണ്ടി വ്യക്തമായ ജനവിധിയാണുണ്ടായത്. ഐക്യവും ശക്തിയും ആധുനികവുമായ രാജ്യത്തിനുവേണ്ടിയാണ് ജനങ്ങള്‍ വോട്ടുചെയ്തത്. 125 കോടി ജനങ്ങളെയും വികസനത്തില്‍ പങ്കാളികളാക്കി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും. 'പരിമിതമായ സര്‍ക്കാര്‍, പരമാവധി ഭരണം' എന്നതായിരിക്കും സര്‍ക്കാറിന്റെ മന്ത്രം. സര്‍ക്കാറിന്റെ എല്ലാ പ്രവൃത്തികളേയും നയിക്കുക നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഒട്ടേറെ പ്രഖ്യാപനങ്ങളോടൊപ്പം വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികളുടെ സൂചനകളും നയപ്രഖ്യാപനത്തിലുണ്ട്. അടിസ്ഥാനസൗകര്യ മേഖലാവികസനത്തിന് പ്രാമുഖ്യം നല്‍കും. റെയില്‍വേയുടെ ആധുനികീകരണത്തിന് മുന്‍ഗണനയുണ്ടാകും. അതിവേഗ വണ്ടികളുടെ 'വജ്ര ചതുഷ്‌കോണ' പദ്ധതി തുടങ്ങും. പ്രത്യേക ചരക്കുപാതകളുടെ ശൃംഖല സ്ഥാപിക്കും.
പ്രധാന പ്രഖ്യാപനങ്ങള്‍.
*സര്‍ക്കാര്‍ പാവപ്പെട്ടവരുടേത്. ദാരിദ്ര്യം പൂര്‍ണമായി മാറ്റുന്നതിന് ഊന്നല്‍.
*വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുന്തിയ പരിഗണന. കാര്‍ഷികോത്പന്നങ്ങളുടെ വിതരണരംഗത്ത് കൂടുതല്‍ ശ്രദ്ധ. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയും. സംസ്ഥാനങ്ങളിലെ നല്ല രീതികള്‍ പിന്തുടര്‍ന്ന് പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്തും.
*ഗ്രാമങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തും. ഗ്രാമ, നഗര അന്തരം കുറയ്ക്കാന്‍ 'റൂര്‍ബന്‍' എന്ന ആശയം.
*കാലാകാലങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുന്ന ജലസേചനപദ്ധതികള്‍ പൂര്‍ത്തിയാക്കും. വെള്ളം സംരക്ഷിക്കാന്‍ പദ്ധതികള്‍. 'പ്രധാനമന്ത്രി ജലസേചന പരിപാടി' നടപ്പാക്കും. ലക്ഷ്യം 'ഓരോ വയലിനും വെള്ളം'.

റോഡ്
*ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
*ചെലവുകുറഞ്ഞ വിമാനത്താവളങ്ങള്‍ വികസിപ്പിക്കും.
*നിലവിലുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കുകയും ലോകനിലവാരമുള്ള ആധുനികതുറമുഖങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. തുറമുഖങ്ങളെ ഉള്‍നാടുകളുമായി റെയില്‍, റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിന് 'സാഗര്‍മാല' പദ്ധതി.
ഊര്‍ജം
*സമഗ്രമായ പുതിയ ഊര്‍ജനയം കൊണ്ടുവരും.
*ഊര്‍ജോത്പാദന അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍.
*ദേശീയ സൗരോര്‍ജമിഷന്‍ വ്യാപിപ്പിക്കും.
*വീടുകളേയും വ്യവസായയൂണിറ്റുകളേയും ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കും.
*അന്താരാഷ്ട്ര ആണവക്കരാര്‍ നടപ്പാക്കും. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള ആണവനിലയങ്ങള്‍ സ്ഥാപിക്കും.
എല്ലാവര്‍ക്കും വീട്
*സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പൂര്‍ത്തിയാവുമ്പോള്‍ എല്ലാ കുടുംബത്തിനും വീട്, കുടിവെള്ളം, ശൗചാലയം, 24 മണിക്കൂറും വൈദ്യുതി.
*ജനസംഖ്യയുടെ പകുതി ഉടന്‍തന്നെ നഗരങ്ങളിലാവും ഉണ്ടാവുക. നഗരവികസനത്തിന് ഊന്നല്‍.
*ലോകനിലവാരമുള്ള 100 നഗരങ്ങള്‍ .
പരിസ്ഥിതി
*പരിസ്ഥിതിസംരക്ഷണവും വികസനവും ഒരുമിച്ചുകൊണ്ടുപോകും.
*പരിസ്ഥിതി, വനം അനുമതി സുതാര്യവും സമയബന്ധിതവും ആക്കും.
*ദേശീയ ഹിമാലയമിഷന്‍ തുടങ്ങും.
നികുതിപരിഷ്‌കരണം
*സാമ്പത്തികവളര്‍ച്ച മെച്ചപ്പെടുത്താന്‍ പ്രവചിക്കാവുന്നതും സുതാര്യവും ന്യായവുമായ നയം. നികുതി യുക്തിഭദ്രവും ലളിതവും ആക്കും. നികുതിവ്യവസ്ഥ നിക്ഷേപസൗഹൃദവും വ്യവസായ പ്രോത്സാഹജനകവും ആയിരിക്കണം. ചരക്കുസേവനനികുതി നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യും. സംസ്ഥാനങ്ങളുടെ ആശങ്ക കണക്കിലെടുക്കും. നേരിട്ടുള്ള വിദേശനിക്ഷേപകാര്യത്തില്‍ നയം തുടരും. കൂടുതല്‍ തൊഴില്‍ ലഭിക്കാനുള്ള മേഖലകളില്‍ നിക്ഷേപം അനുവദിക്കും.
No comments:
Post a Comment