Monday, 9 June 2014

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായം 25 ആക്കുന്നു...

ന്യൂഡല്‍ഹി: മദ്യത്തിനെന്നപോലെ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള കുറഞ്ഞ പ്രായം 25 ആക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

സിഗരറ്റ് വില 10 ശതമാനം വര്‍ധിപ്പിക്കാനും ശുപാര്‍ശചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലുവ് വെര്‍മ പറഞ്ഞു. എന്നാല്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കാണ് ഇത് നടപ്പാക്കേണ്ട ചുമതല.

സിഗരറ്റിന് നികുതിവഴി 10 ശതമാനം വിലവര്‍ധിച്ചാല്‍ മൂന്നുശതമാനം ഉപഭോഗം കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാറിന് ഇതുവഴി ഏഴുശതമാനം വരുമാനം കൂടുകയും ചെയ്യും. വ്യവസായ വകുപ്പിന്റെ ടുബാക്കോ പ്രൊമോഷന്‍ ബോര്‍ഡ് അനാവശ്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരുവശത്ത് പുകയില ഒഴിവാക്കണമെന്ന് പറയുമ്പോള്‍ മറുവശത്ത് അത് പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണ്'- ലുവ് വെര്‍മ ചോദിച്ചു.

മഹാരാഷ്ട്രയടക്കമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മദ്യം ഉപയോഗിക്കാനുള്ള ചുരുങ്ങിയ പ്രായം ഇപ്പോള്‍ 25 വയസ്സാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ ഇരുപത്തിയൊന്നും. പുകയിലയുടെ കാര്യത്തിലും പ്രായപരിധി ഉയര്‍ത്താനാണ് ഇപ്പോഴുള്ള നീക്കം.

No comments:

Post a Comment

Contact Form

Name

Email *

Message *