മണ്ടി (ഹിമാചല്‍പ്രദേശ്): ഹിമാചല്‍ പ്രദേശിലെ ബ്യാസ് നദിയില്‍
ഒഴുക്കില്‍പ്പെട്ട 24 എന്‍ജിനീയറിങ് വിദ്യാര്‍ഥികളില്‍ അഞ്ചുപേരുടെ മൃതദേഹം
കിട്ടി. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഹിമാചല്‍മുഖ്യമന്ത്രി വീരഭദ്രസിങ് ഉത്തരവിട്ടു. ദുരന്തത്തിന്റെ പേരില്‍ ലാര്‍ജി ജലവൈദ്യുതിപദ്ധതിയിലെ റെസിഡന്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ വി.എന്‍.ആര്‍. വിജ്ഞാന്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍നിന്ന് പഠനയാത്രയ്ക്ക് പുറപ്പെട്ട 49 വിദ്യാര്‍ഥികളും 16 അധ്യാപകരും ഉള്‍പ്പെട്ട സംഘത്തിലെ 24 വിദ്യാര്‍ഥികള്‍ മണാലി-കിരാപുട്ട് റോഡിലെ തലോട്ടിന് സമീപം ബ്യാസ് നദീതീരത്തെത്തിയത്. തീരത്തുനിന്ന് ഫോട്ടോയെടുക്കെ കുത്തിയൊലിച്ചെത്തിയ വെള്ളം വിദ്യാര്‍ഥികളെ ഒഴുക്കിക്കൊണ്ടുപോവുകയായിരുന്നു. 126 മെഗാവാട്ട് ശേഷിയുള്ള ലാര്‍ജി ജലവൈദ്യുതിപദ്ധതിയുടെ സംഭരണി തുറന്നുവിട്ടതാണ് ജലനിരപ്പുയരാനും വെള്ളം കുത്തിയൊലിച്ചെത്താനും കാരണമായത്. അപകടത്തില്‍പ്പെട്ടവരെല്ലാം രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികളാണ്.
അര്‍ധസൈനികവിഭാഗമായ സശസ്ത്ര സീമാ ബല്‍ (എസ്.എസ്.ബി.) അംഗങ്ങളും പോലീസും മുങ്ങല്‍വിദഗ്ധരും തോണിക്കാരും തലൗട്ട് മുതല്‍ മറ്റൊരു ജലസംഭരണിയായ പണ്ടോഹ് വരെയുള്ള 20 കി.മീ. പ്രദേശത്ത് തിരച്ചില്‍ നടത്തി. മൂന്ന് ആണ്‍കുട്ടികളുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹം കിട്ടിയതായി എസ്.എസ്.ബി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായ വിദ്യാര്‍ഥികള്‍ ജീവനോടിരിക്കാന്‍ സാധ്യത കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. ചെളിയും മറ്റുമാലിന്യങ്ങളും നിറഞ്ഞ നദിയില്‍ ഒഴുക്ക് അത്ര ശക്തമാണെന്നതാണ് ഇതിന് കാരണം. തിരച്ചിലിനുള്ള ബോട്ടുകളുടെ എണ്ണവും കുറവാണ്.
സംഭവത്തെക്കുറിച്ച് മജിസ്‌ട്രേട്ട്തല അന്വേഷണം നടത്താന്‍ മണ്ടി ഡിവിഷണല്‍ കമ്മീഷണറോട് മുഖ്യമന്ത്രി വീരഭദ്രസിങ് നിര്‍ദേശിച്ചു. കൃത്യവിലോപത്തിനും വെള്ളം തുറന്നുവിടുംമുമ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാഞ്ഞതിനും ലാര്‍ജി ജലവൈദ്യുതി പദ്ധതി ജീവനക്കാരുടെ പേരില്‍ കേസെടുത്തു.

No comments:
Post a Comment