ന്യൂഡല്‍ഹി : പത്തുവര്‍ഷത്തെ യു.പി.എ ഭരണത്തെ കടന്നാക്രമിച്ച്
ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള
നന്ദിപ്രമേയചര്‍ച്ചയ്ക്ക് ഭരണപക്ഷം തുടക്കമിട്ടു. ഇടയ്ക്കിടെ,
ഇരുപക്ഷങ്ങളുംതമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കും ലോക്‌സഭ സാക്ഷിയായി.
ചര്‍ച്ച തുടങ്ങിയ ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി പ്രസംഗം ആരംഭിച്ചത് മോദി സ്തുതിയോടെയായിരുന്നു. മോദിയുടെ അധ്വാനത്തിന്റെ ഫലമാണ് ബി.ജെ.പിയുടെ മഹാഭൂരിപക്ഷം. മൂന്നുലക്ഷം കിലോമീറ്ററിലേറെ അദ്ദേഹം സഞ്ചരിച്ചു. 440 റാലികളില്‍ പങ്കെടുത്ത് 25 കോടി ജനങ്ങളുമായി നേരിട്ടു സംവദിച്ചു. ബിഹാറിലെ ഗാന്ധിമൈതാനത്ത് സ്‌ഫോടനമുണ്ടായിട്ടും സുരക്ഷയൊന്നുമില്ലാതെ പ്രസംഗവേദിയില്‍ പോവാന്‍ മോദി തയ്യാറായെന്നും റൂഡി പറഞ്ഞു. മോദിക്കഥകള്‍ നീണ്ടപ്പോള്‍ രാഷ്ട്രീയപ്രസംഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് മുഹമ്മദ് സലീമും തൃണമൂല്‍നേതാവ് സൗഗത റോയും അടക്കമുള്ള പ്രതിപക്ഷനിര ബഹളമുണ്ടാക്കി.
എന്നാല്‍ പ്രസംഗം തുടര്‍ന്ന റൂഡി, കോണ്‍ഗ്രസ്സിനുനേരെ പരിഹാസം ചൊരിഞ്ഞു. 464 സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസ് 44 സീറ്റുകളിലൊതുങ്ങി. ഒരു ദേശീയപാര്‍ട്ടിയെ പ്രാദേശികപാര്‍ട്ടിയെപ്പോലെ സഭയില്‍ സ്വാഗതം ചെയ്യേണ്ടിവരുമെന്ന് കരുതിയില്ല. 65 കൊല്ലത്തെ ദുര്‍ഭരണത്തിന് ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ ശിക്ഷിച്ചു. എന്തായാലും ഈ സര്‍ക്കാര്‍ കോണ്‍ഗ്രസ്സിനെ പിന്നില്‍ നിര്‍ത്തില്ല. അവരെക്കൂടി ഒപ്പം കൂട്ടിയേ മുന്നോട്ടുപോവൂ. വിശാലഹൃദയനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി-റൂഡി പറഞ്ഞു.
പ്രതിപക്ഷനിര ബഹളം തുടര്‍ന്നപ്പോള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ പാര്‍ലമെന്ററികാര്യമന്ത്രി എം.വെങ്കയ്യ നായിഡുവിന്റെ സഹായം അഭ്യര്‍ഥിച്ചു. പാര്‍ലമെന്റിന്റെ ആദ്യപ്രവൃത്തിദിവസമാണെന്നും ആരും ബഹളമുണ്ടാക്കരുതെന്നും നായിഡു ആവശ്യപ്പെട്ടു. നേരത്തേ പ്രതിപക്ഷത്തിരുന്നപ്പോള്‍ ബി.ജെ.പിയും ആരെയും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ്സ് തിരിച്ചടിച്ചു.
പ്രസംഗം തുടര്‍ന്ന റൂഡി രാജ്യത്തെ 20-30 കോടി ജനങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു യു.പി.എ ഭരണമെന്ന് വിമര്‍ശിച്ചു. നൂറു കോടി ജനങ്ങളെ പുറത്തുനിര്‍ത്തി. 40 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലാണ്. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്ക് തൊഴിലാണ് ആവശ്യം.
വൈദ്യുതി-ടൂറിസംവികസനം വിവരിക്കവേ റൂഡി ചൈനയുടെ മാതൃക ഉയര്‍ത്തിക്കാട്ടി. ചൈന പ്രതിവര്‍ഷം ഒരുലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കൂടുതല്‍ ബുള്ളറ്റ് ട്രെയിനുകള്‍ രംഗത്തിറക്കുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. വൈദ്യുതിയില്‍ വ്യക്തമായ ലക്ഷ്യം നാം നിര്‍ണയിക്കണം. ടൂറിസംരംഗത്തും ശ്രദ്ധിക്കണം. തായ്‌ലാന്‍ഡില്‍ ഇന്ത്യയേക്കാള്‍ മൂന്നിരട്ടി വിനോദ സഞ്ചാരികളെത്തുന്നതായും റൂഡി ചൂണ്ടിക്കാട്ടി. വാജ്‌പേയിയുടെ കാലത്ത് എന്‍.ഡി.എ സര്‍ക്കാറിന്റെ നേട്ടങ്ങളും അദ്ദേഹം പ്രസംഗത്തില്‍ നിരത്തി.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കില്‍ നരേന്ദ്രമോദിപോലും പരാജയപ്പെടുമായിരുന്നുവെന്നാണ് ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ പരിഹസിച്ചത്. ഈ സര്‍ക്കാര്‍ എല്ലാവര്‍ക്കും വീടും 24 മണിക്കൂറും വൈദ്യുതിയും നല്‍കും. സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമങ്ങളാക്കണം. ദേശീയ യുവജനകമ്മീഷന്‍ രൂപവത്കരിക്കണം. പട്ടിണി തുടച്ചുനീക്കുകയാണ് ലക്ഷ്യം. യു.പി.എ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കിയെങ്കിലും ഭൂരിപക്ഷത്തിന് പ്രയോജനം കിട്ടിയില്ല. ഈ സര്‍ക്കാര്‍ ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ ഭക്ഷ്യധാന്യമെത്തിക്കും. നല്ല നേതാവും വ്യക്തമായ വീക്ഷണവുമുള്ളതാണ് ഈ സര്‍ക്കാറെന്നും പാസ്വാന്‍ അഭിപ്രായപ്പെട്ടു.

No comments:
Post a Comment