കരുളായി: ഇവിടെ ബെല്ലടിക്കുന്നതും അക്ഷരക്കൂട്ടുകള്‍ തെളിയുന്നതും
ചേച്ചിക്കും അനിയത്തിക്കുംവേണ്ടി മാത്രമാണ്. അവരുടെ മാത്രം കളിചിരികളാണ്
ക്ലാസ്മുറികളെ ഉണര്‍ത്തുന്നത്. ഉച്ചക്കഞ്ഞി വേവുന്നതും ആ
സഹോദരങ്ങള്‍ക്കുവേണ്ടി മാത്രം. കാരണം ഈ സ്‌കൂളില്‍ ഇത്തവണ അവര്‍ മാത്രമാണ്
വിദ്യാര്‍ഥികള്‍.
മലപ്പുറം ജില്ലയില്‍ കരുളായി വനത്തിലെ ഉച്ചക്കുളത്തുള്ള ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളാണിത്.
വിദ്യാര്‍ഥികളായുള്ളത് സഹോദരിമാരായ വിദ്യയും വിനിഷയും. വിദ്യ നാലാംക്ലാസില്‍. അനിയത്തി വിനിഷയാകട്ടെ ഒന്നാംക്ലാസ് വിദ്യാര്‍ഥി.
കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവിടെ അഞ്ച് വിദ്യാര്‍ഥികളുണ്ടായിരുന്നു. ഒരാള്‍ നാലാംക്ലാസ് പാസായി. മൂന്നുപേര്‍ കോളനിയില്‍നിന്ന് മാറിപ്പോവുകയുംചെയ്തു. ഇതോടെ മൂന്നില്‍നിന്ന് നാലിലേക്ക് ജയിച്ച വിദ്യ മാത്രമായി സ്‌കൂളില്‍. അവള്‍ക്ക് കൂട്ടായി സ്വന്തം അനിയത്തി വിനിഷ ഒന്നില്‍ പ്രവേശനം നേടിയതോടെ ക്ലാസ്മുറികള്‍ക്ക് വീണ്ടും ജീവന്‍വെച്ചു.
വനമധ്യത്തിലെ ഉച്ചക്കുളം കോളനിവാസികള്‍ക്ക് 1979-ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് 40-ല്‍പ്പരം വിദ്യാര്‍ഥികളും നാല് അധ്യാപകരുമുണ്ടായിരുന്നു. ആനശല്യത്തെത്തുടര്‍ന്ന് ഇവിടെയുള്ള ഒട്ടേറെ കുടുംബങ്ങള്‍ നാട്ടിന്‍പുറത്തെ തീക്കടിയിലേക്ക് കുടിയേറി. ഇതോടെ സ്‌കൂളില്‍ കുട്ടികളും കുറഞ്ഞു. നാലുവര്‍ഷം മുമ്പുവരെ ഇവിടെ 20 കുട്ടികള്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ് സ്‌കൂളിന് സ്വന്തം കോണ്‍ക്രീറ്റ് കെട്ടിടം പണിയുകയുംചെയ്തു. ആനശല്യമുണ്ടാകാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം സ്‌കൂളിന് ചുറ്റും കരിങ്കല്‍ഭിത്തിയും പണിതു. ഇപ്പോള്‍ എല്ലാവിധ ഭൗതിക സാഹചര്യങ്ങളുമുണ്ട്.
പ്രധാനാധ്യാപകന്‍ പി.പി. സുരേഷ്‌കുമാറും ജോര്‍ജ് ജോണുമാണ് ഇവിടത്തെ അധ്യാപകര്‍. കോളനിയിലെ വിജയന്‍ അംബിക ദമ്പതിമാരുടെ മക്കളാണ് വിദ്യയും വിനിഷയും. ഇവര്‍ സ്‌കൂളിലേക്ക് വരുന്നതും പോകുന്നതും ഒരുമിച്ചാണെങ്കിലും വേറെ വേറെ ക്ലാസിലിരുന്നാണ് പഠിക്കുന്നത്.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ ഉച്ചക്കഞ്ഞി വെക്കുന്നതിന് ഇവിടെ ഒരാളുമുണ്ട്. ട്രൈബല്‍ സ്‌കൂളായതിനാല്‍ ഒരു കുട്ടിയാണെങ്കിലും സ്‌കൂള്‍ പൂട്ടില്ല.

No comments:
Post a Comment