ചെന്നൈ: അമ്മ കാന്റീനും കുടിവെള്ളത്തിനും പച്ചക്കറി വില്പന
ശാലകള്‍ക്കും പിന്നാലെ ഇതാ തമിഴകത്ത് ജയലളിത സര്‍ക്കാര്‍ അമ്മ ഉപ്പും
പുറത്തിറക്കുന്നു. വിപണിയില്‍ ഗുണനിലവാരമുള്ള ഉപ്പ് വിലകുറച്ച് എത്തിക്കുക
എന്ന ലക്ഷ്യത്തോടെ 'അമ്മ ഉപ്പി'ന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി
ജയലളിത നിര്‍വഹിക്കുമെന്ന് തമിഴ്‌നാട് ഉപ്പ് കോര്‍പ്പറേഷന്‍ അറിയിച്ചു.
മൂന്ന് തരം ഉപ്പാണ് ജയലളിത സര്‍ക്കാര്‍ വിപണിയിലെത്തിക്കുക. ഒരു കിലോഗ്രാം പായ്ക്കറ്റിന് 14, 10, 21 രൂപ നിരക്കിലാണ് അമ്മഉപ്പ് വില്ക്കുക. വിപണിയില്‍ ഇപ്പോള്‍ ഇതേ നിലവാരമുള്ള ഉപ്പ് വാങ്ങണമെങ്കില്‍ 22, 16, 25 രൂപ നല്കണം. സാധാരണക്കാരില്‍ ഇരുമ്പിന്റെയും അയഡിന്റെയും സാന്നിധ്യം കുറയാതെ കാക്കുന്നതിനാണ് ഉപ്പ് കോര്‍പ്പറേഷന്‍ വിപണിയില്‍ ഇടപെടുന്നതെന്ന് കോര്‍പ്പറേഷന്‍ വക്താക്കള്‍ പറഞ്ഞു.
കോര്‍പ്പറേഷന്റെ രാമനാഥപുരത്തുള്ള ഫാക്ടറിയിലാണ് ഇതിനായുള്ള ഉപ്പ് ഉത്പാദിപ്പിക്കുക. നൂറ്് ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. റേഷന്‍ കടകളിലൂടെയും സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള മറ്റ് വില്പന ശാലകളിലൂടെയുമായിരിക്കും അമ്മഉപ്പ് വിറ്റഴിക്കുക.
ഭക്ഷണസാധനങ്ങള്‍ വില കുറച്ച് വില്ക്കുന്ന അമ്മ കാന്റീനുകള്‍ തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റാണ്. ഒരു രൂപയ്ക്ക് ഇഡ്ഡലിയും 5 രൂപയ്ക്ക് തൈര്‌സാദവും സാമ്പാര്‍സാദവും ലഭിക്കുന്ന ഈ ഭക്ഷണശാലകള്‍ സാധാരണക്കാര്‍ക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്. 10 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുടിവെള്ളം ജയലളിത സര്‍ക്കാര്‍ വില്ക്കുന്നത്. വിപണിയില്‍ 20 രൂപയാണ് ഇതേ വെള്ളത്തിന് മറ്റു കമ്പനിക്കാര്‍ ഈടാക്കുന്നത്. പച്ചക്കറി വില കുത്തനെ കൂടിയപ്പോഴാണ് ജയലളിത സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ പച്ചക്കറി ലഭ്യമാക്കുന്ന കടകള്‍ തുടങ്ങിയത്. മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന ഫാര്‍മസികളും തമിഴ്‌നാട് സര്‍ക്കാര്‍ അടുത്തിടെ തുറന്നിരുന്നു.

No comments:
Post a Comment