പൂന്തുറ: വാടകക്കെടുത്ത കാറില്‍ ആയുധങ്ങളുമായി എ.ടി.എം. കവര്‍ച്ചക്കെത്തിയ ആറംഗസംഘം പിടിയിലായി. പൂന്തുറ പുത്തന്‍പള്ളിക്ക് സമീപത്തുള്ള കനറാ ബാങ്കിന്റെ എ.ടി.എം.കൗണ്ടറില്‍ കവര്‍ച്ചക്കെത്തിയവരാണ് പൂന്തുറ പോലീസിന്റെ പിടിയിലായത്. പേരൂര്‍ക്കട ഇന്ദിരനഗര്‍ സ്വദേശി വിക്കിയെന്ന വിഘ്‌നേഷ് (21), മലപ്പുറം പുത്തനത്താണി സ്വദേശി ഷമീര്‍ (25), നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ഷാജഹാന്‍ (20), വലിയതുറ ഫിഷര്‍മെന്‍കോളനി സ്വദേശി റിറ്റു (24), ചെന്നൈ വേളിച്ചേരി പെരുമാള്‍കോവില്‍ തെരുവില്‍ അബ്ദുല്‍സമദ് (25), വലിയതുറ എയര്‍പോര്‍ട്ട് ജങ്ഷന് സമീപം ജിനീഷ് (22) എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കവര്‍ച്ചക്കായി കൊണ്ടുവന്ന ആയുധങ്ങളും മുളകുപൊടിയും കൈയുറകളും പോലീസ് കാറില്‍ നിന്നും കണ്ടെടുത്തു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് ആറംഗസംഘം കാറില്‍ ആയുധവുമായി പൂന്തുറ കനറാബാങ്കിന്റെ എ.ടി.എം. കൗണ്ടറിനടുത്തെത്തിയത്. അതുവഴി വന്ന പോലീസ് സംഘം തുടര്‍ന്ന് ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചക്കെത്തിയതാണെന്ന് കണ്ടെത്തിയത്.
ശംഖുംമുഖം എ.സി. ജവഹര്‍ജനാര്‍ദ് , പൂന്തുറ സി.ഐ സി.എസ്.ഹരി, പൂന്തുറ എസ്.ഐ സജിന്‍ലൂയിസ്, ക്രൈം എസ്.എല്‍.ചന്ദ്രന്‍, എ.എസ്.ഐ മാരായ ചന്ദ്രബാബു, ജോയ്, സി.പി.ഒ. ജോയ്കുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു െചയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments:
Post a Comment