Sunday, 8 June 2014

ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ് കൊല്ലപ്പെട്ടു



ഗ്രേറ്റര്‍ നോയ്ഡ: ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ്(37) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി ദാദ്രിയില്‍ വച്ച് അജ്ഞാതരായ നാലംഗ സംഘമാണ് അദ്ദേഹത്തിന് നേര്‍ക്ക് നിറയൊഴിച്ച ശേഷം കടന്നുകളഞ്ഞത്. സഹോദരന്റെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണം നടന്നത്. 

ബി.ജെ.പിയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ വിജയ് പണ്ഡിറ്റ് നോയ്ഡയിലെ പ്രമുഖ നേതാവാണ്. ദാദ്രി നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ ഗീത പണ്ഡിറ്റാണ് വിജയ് പണ്ഡിറ്റിന്റെ ഭാര്യ.

വിജയ് പണ്ഡിറ്റ് കൊല്ലപ്പെട്ട വാര്‍ത്ത പരന്നതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ജി.ടി റോഡില്‍ ദാദ്രി കോട് വാലി പ്രദേശത്തുണ്ടായിരുന്ന 16 വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. ഇതുവഴി കടന്നുപോയ ബസ്സുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി.

No comments:

Post a Comment

Contact Form

Name

Email *

Message *