ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയില്‍ ഹിന്ദിമേഖലയില്‍
നിന്നുള്ളവരോട് വിവേചനം കാട്ടുന്നുവെന്നാരോപിച്ച് പരീക്ഷാര്‍ഥികള്‍ നടത്തിയ
പ്രതിഷേധം അക്രമാസക്തമായി. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍
ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു. പ്രതിഷേധം
നിയന്ത്രിക്കാനായി പോലീസ് പാര്‍ലമെന്റിന് സമീപത്തെ രണ്ട് മെട്രോ
സ്റ്റേഷനുകള്‍ അടച്ചിട്ടു.
മുഖര്‍ജി നഗറില്‍ സമരം നടത്തുന്ന എഴുന്നൂറോളം വരുന്ന പരീക്ഷാര്‍ഥികള്‍ കഴിഞ്ഞ ദിവസം പോലീസ് കണ്‍ടോള്‍ റൂമും ഒരു ബസ്സും ആക്രമിച്ചിരുന്നു. 15 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ സമരം തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 12.45 മുതല്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍ സ്റ്റേഷനുകള്‍ അടച്ചിട്ടു. മൂന്നുമണിക്കുശേഷമാണ് വീണ്ടും തുറന്നത്.
സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഘടന മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ആഗസ്ത് 24-ന് നടക്കുന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. രണ്ടുപേപ്പറുകളുള്ള പരീക്ഷയില്‍ പേപ്പര്‍ രണ്ട് ഇംഗ്ലീഷില്‍ പരീക്ഷയെഴുതുന്നവരെ സഹായിക്കുന്ന തരത്തിലാണെന്നാണ് ആരോപണം. പേപ്പര്‍ രണ്ടില്‍ രചന, ആശയവിനിമയം, യുക്തി, വിശകലന ശേഷി, മാനസിക ശേഷി, പ്രശ്‌നനിര്‍ധാരണം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയാണുള്ളത്. ഈ വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ ഹിന്ദിയിലും പ്രാദേശികഭാഷകളിലും വേണമെന്നാണ് ആവശ്യം. ഇതിലെ ചോദ്യങ്ങള്‍ ഹിന്ദി മേഖലയിലുള്ളവരോട് വിവേചനം കാണിക്കുന്നുവെന്നും ഇവര്‍ ആരോപിച്ചു.
വെള്ളിയാഴ്ച രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം പരിശോധിക്കാന്‍ മൂന്നംഗസമിതിയെ നിശ്ചയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ബുറാഡി മേഖലയിലാണ് പോലീസ് ജീപ്പ് പ്രതിഷേധക്കാര്‍ കത്തിച്ചത്. രാത്രി എട്ടരയോടെ അഞ്ഞൂറോളം പേര്‍ ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചു. ഒരു സര്‍ക്കാര്‍ ബസ് ആക്രമിക്കുകയും ചെയ്തു. പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് ലാത്തി വീശി. കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
വെള്ളിയാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിന് 150 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്ത് 24-ന് നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെക്കുമെന്ന് രേഖാമൂലം ഉറപ്പുകിട്ടണം. അഭിരുചി പരീക്ഷ എടുത്തുകളയുകയും വേണമെന്ന് പരീക്ഷാര്‍ഥിയായ അനുരാഗ് ചതുര്‍വേദി ആവശ്യപ്പെട്ടു. ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണ്. അതിനെ അവഗണിക്കുകയാണ് യു.പി.എസ്.സി. ചെയ്യുന്നത്. പ്രാദേശിക ഭാഷ പഠിച്ചവരെ വികലാംഗരെപ്പോലെയാണ് പരിഗണിക്കുന്നത്-മറ്റൊരു പരീക്ഷാര്‍ഥിയായ ആര്‍.വി. യാദവ് പറഞ്ഞു.
പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശ് സ്വദേശിയായ പരീക്ഷാര്‍ഥി മണ്ണെണ്ണ കൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വെള്ളമൊഴിച്ചു. പോലീസ് പരീക്ഷാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മുഖര്‍ജി നഗറിലെ ഫ്ലറ്റില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് തന്നെ ഒഴിപ്പിക്കുകയായിരുന്നുവെന്ന് പരീക്ഷാര്‍ഥി പറഞ്ഞു.

No comments:
Post a Comment