തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യത്തിന്റെ മൊത്തക്കച്ചവടക്കാരായ
കെ.എസ്.ബി.സിയുടെ വിറ്റുവരവ് കണക്കിലെ ചാഞ്ചാട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും
കൊഴുക്കുന്നു. മദ്യവിപണിയിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും 418
ബാറുകള്‍ പൂട്ടിയതിന്റെ അനന്തരഫലങ്ങളായി വ്യാഖ്യാനിക്കപ്പെടുകയാണ്.
ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്തെ മദ്യ ഉപഭോഗം വര്‍ധിച്ചെന്നും ഇല്ലെന്നുമുള്ള വാദങ്ങളാണ് തര്‍ക്കത്തിനിടയാക്കുന്നത്. മദ്യവില്‍പ്പന കൂടിയെന്ന് ആദ്യം പ്രഖ്യാപിച്ചത് മന്ത്രി കെ. ബാബുവാണ്. നിലവിലെ സാഹചര്യം നേരിടാന്‍ എക്‌സൈസ് പ്രാപ്തരല്ലെന്നും വിഷമദ്യദുരന്തത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പറഞ്ഞത്. 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മറുപടിയുമായി രംഗത്തെത്തിയതോടെ വിവാദം കനത്തു.
അതേസമയം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പ്പനയില്‍ ഏറ്റക്കുറച്ചിലുകള്‍ സ്ഥിരമാണ്. സംസ്ഥാനത്ത് ആദ്യമായി മദ്യഉപഭോഗത്തിന്റെ ക്രമമായ വര്‍ധനവ് ഇല്ലാതായത് 2013-14 സാമ്പത്തിക വര്‍ഷത്തിലാണ്. 16 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഇല്ലാതായി. ഒരു ശതമാനം കച്ചവടം കുറയുകയും ചെയ്തു. എന്നാല്‍ ബാറുകളിലെ സെക്കന്‍ഡ്‌സും വ്യാജമദ്യവുമാണ് വില്‍പ്പന കുറയാന്‍ ഇടയാക്കിയതെന്ന് മറുവാദവുമുയര്‍ന്നു.
418 ബാറുകള്‍ പൂട്ടിയപ്പോള്‍ കെ.എസ്.ബി.സിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബാറുകള്‍ക്ക് നല്‍കിയിരുന്ന മദ്യം ഇപ്പോള്‍ ഷോപ്പുകളിലൂടെയാണ് വില്‍ക്കുന്നത്. ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ കോര്‍പ്പറേഷന്റെ വരുമാനം വര്‍ധിക്കും. ബാറുകള്‍ക്ക് കിട്ടിയിരുന്ന ലാഭം ഇപ്പോള്‍ കോര്‍പ്പറേഷനാണ് ലഭിക്കുന്നത്.
അതേസമയം മദ്യവില്‍പ്പനയും കുറഞ്ഞു. 2013 ഏപ്രിലില്‍ 20.38 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റപ്പോള്‍ 2014 ഏപ്രിലില്‍ 19.55 ലക്ഷമായി കുറഞ്ഞു. മെയില്‍ വിദേശമദ്യം 21,31,740 കെയ്‌സും ബിയര്‍ 9,72,135 കെയ്‌സും വിറ്റു. ജൂണില്‍ മദ്യ ഉപഭോഗം 19.23 ലക്ഷം കെയ്‌സായും ബിയര്‍ വില്‍പ്പന ആറ് ലക്ഷമായും കുറഞ്ഞു.
പൂട്ടിയ ബാറുകളിലൂടെ വിറ്റിരുന്ന മദ്യത്തിന്റെ നല്ലൊരു ശതമാനം ബിവറേജസിന്റെ ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്നുണ്ട്. പൂട്ടിയ ബാറുകള്‍ക്ക് സമീപത്തുള്ള ഔട്ട്‌ലെറ്റുകളിലെ വില്‍പ്പനയില്‍ പ്രകടമായ വര്‍ധനയുണ്ട്. എന്നാല്‍ ബാറുകളിലൂടെ നടന്ന പൂര്‍ണമായ കച്ചവടം ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്ക് എത്തിയിട്ടില്ല.
ജൂണ്‍മാസത്തിലെ ഉപഭോഗത്തിലാണ് ഇപ്പോള്‍ 45 ലക്ഷം ലിറ്ററിന്റെ കുറവുണ്ടായത്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജൂണില്‍ പൊതുവേ മദ്യവിപണിയില്‍ കുറവുണ്ടാകുന്നുവെന്ന് വ്യക്തമാണ്. മദ്യ ക്കമ്പനികള്‍ സ്റ്റോക്ക് കുറയ്ക്കുന്നത് ജൂണിലാണ്. പുതിയ ടെന്‍ഡറിന്റെ സമയമായതിനാല്‍ ഗോഡൗണുകളില്‍ കൂടുതല്‍ സ്റ്റോക്ക് നിലനിര്‍ത്താന്‍ മദ്യക്കമ്പനികള്‍ തയാറാകാറില്ല.

No comments:
Post a Comment