അല്‍ജിയേഴ്‌സ്: ബുര്‍ക്കിന ഫാസോയില്‍ നിന്ന് അല്‍ജിയേഴ്‌സിലേയ്ക്ക് 116
യാത്രക്കാരുമായി പോവുന്നതിനിടെ കാണാതായ വിമാനം തകര്‍ന്നുവീണതാണെന്ന്
ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടം മാലിയില്‍ കണ്ടെത്തി.
അല്‍ജിയേഴ്‌സില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബുര്‍ക്കിന ഫാസോ
അതിര്‍ത്തിക്കടുത്ത് ഗോസ്സിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക
വക്താക്കള്‍ അറിയിച്ചു. ഇതുവഴി പറന്ന ഒരു ഹെലികോപ്റ്ററിലെ ജീവനക്കാരാണ്
വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയ വിവരം സൈന്യത്തെ അറിയിച്ചത്. പ്രദേശത്ത്
ജഡങ്ങള്‍ കണ്ടതായും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ തിരച്ചില്‍ നടത്താന്‍
മാലി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
വിമാനം ഗോസ്സിയില്‍ തകര്‍ന്നുവീഴുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചിട്ടുണ്ട്. റഡാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ലഭിച്ച വിവരങ്ങള്‍ വാസ്തവമാണെന്ന് സൈന്യം പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സ്പാനിഷ് കമ്പനിയായ സ്വിഫ്റ്റ് എയറില്‍നിന്ന് എയര്‍ അല്‍ജെരി വാടകയ്‌ക്കെടുത്ത 'മക്‌ഡൊണല്‍ ഡഗ്ലസ് എം.ഡി. 83' എന്ന അല്‍ജീരിയന്‍ വിമാനമാണ് കാണാതായത്. ബുര്‍ക്കിന ഫാസോയിലെ ഔഗാദൊഗു എന്ന സ്ഥലത്തുനിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി പറയുന്നു. മാലിയിലെ ഗാവോയില്‍വെച്ചാണ് വിമാനവുമായുള്ള ബന്ധം നിലച്ചത്.
പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വഴിമാറി പറക്കാന്‍ നിര്‍ദേശം നല്‍കി ഏറെ താമസിയാതെ വിമാനം കാണാതായി. അല്‍ജിയേഴ്‌സ് ബമാകോ റൂട്ടിലെ മറ്റു വിമാനങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാനാണ് വഴിമാറി പറക്കാന്‍ നിര്‍ദേശം നല്‍കിയത്. നാലുമണിക്കൂര്‍ യാത്രയുള്ള ഈ റൂട്ടില്‍ ഈ വിമാനം ആഴ്ചയില്‍ നാലുതവണ യാത്ര നടത്താറുണ്ട്.
51 ഫ്രഞ്ച് പൗരന്മാരും 26 ബുര്‍ക്കിനാ ഫാസോക്കാരും കാനഡ, യുക്രൈന്‍, ലക്‌സംബര്‍ഗ് സ്വദേശികളും ഉള്‍പ്പെടെ 116 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനജോലിക്കാര്‍ ആറുപേരും സ്‌പെയിന്‍ സ്വദേശികളാണ്. വിമാനത്തില്‍ 20 ലെബനീസ് പൗരന്മാര്‍ ഉള്ളതായി ലെബനന്‍ അറിയിച്ചു. ഇതില്‍ മൂന്ന് ദമ്പതിമാരും 10 കുട്ടികളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം തായ്‌വാനില്‍ ആഭ്യന്തര വിമാനം തകര്‍ന്ന് 47 പേര്‍ മരിച്ചിരുന്നു. ജൂലായ് 17ന് യുക്രൈനില്‍ മലേഷ്യന്‍ വിമാനം തകര്‍ന്ന് 298 യാത്രക്കാര്‍ മരിച്ചു. ഫിബ്രവരിയില്‍ അല്‍ജീരിയയില്‍ വിമാനം തകര്‍ന്ന് എഴുപതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. മാര്‍ച്ചില്‍ 227 പേരുമായി കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

No comments:
Post a Comment