കൊച്ചി: ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ആലപ്പുഴ പറവൂര്‍
സ്വദേശി ജയചന്ദ്രനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും
മൂന്ന് ദിവസത്തേക്കാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയില്‍
ജയചന്ദ്രനെ വിട്ടുകൊടുത്തത്.
ബുധനാഴ്ച രാത്രിയാണ് ഇയാളെ എം.എല്‍.എ. ഹോസ്റ്റലിന് മുന്നില്‍ നിന്നും പിടികൂടിയത്. എം.എല്‍.എ. ഹോസ്റ്റലിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് മുന്‍ എം.എല്‍.എ. ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിലായിരുന്നു താമസിച്ചിരുന്നത്. കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭ സംഘത്തിന് രാഷ്ട്രീയനേതാക്കളെയും ഉന്നതരെയും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക കണ്ണിയായിരുന്നു ജയചന്ദ്രന്‍.

No comments:
Post a Comment