കിളിമാനൂര്‍: കിളിമാനൂര്‍ മുളയ്ക്കലത്ത്കാവില്‍ ചാനല്‍
റിപ്പോര്‍ട്ടറെയും ക്വാറി വിരുദ്ധ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍
ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
കെ.ജി.പ്രിന്‍സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കെ.ജി.പ്രിന്‍സ്
ഒളിവിലാണെന്നും കിളിമാനൂര്‍ എസ്.ഐ. ടി.വിജയകുമാര്‍ പറഞ്ഞു.
കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, നഗരൂര്‍, പുളിമാത്ത് ഗ്രാമപ്പഞ്ചായത്തുകളില്‍ ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലിന് മുളയ്ക്കലത്ത്കാവില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.ആര്‍.ക്രഷര്‍ യൂണിറ്റിന്റെ ചിത്രം പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരായ അന്‍വര്‍, ക്യാമറാമാന്‍ അനു എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ക്വാറിവിരുദ്ധ സമരസമിതി പ്രവര്‍ത്തകരായ ബാബു (43), ഷിബി (35), രാമചന്ദ്രന്‍ (49) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റ് തല തകര്‍ന്ന ബാബുവും രാമചന്ദ്രനും ഇപ്പോഴും ആശുപത്രിയിലാണ്.

No comments:
Post a Comment