Wednesday, 16 July 2014

പാര്‍ലമെന്ററി പഠനകേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: നിയമസഭയിലെ പാര്‍ലമെന്ററി പഠന പരിശീലനകേന്ദ്രത്തില്‍ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഡെപ്യൂട്ടി സ്​പീക്കര്‍ എന്‍. ശക്തന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.എല്‍.എ മാരായ സണ്ണി ജോസഫ്, അയിഷാപോറ്റി, എന്‍. ഷംസുദീന്‍, നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍, ജോയിന്റ് സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മന്ത്രിമാരും മറ്റ് എം.എല്‍.എ മാരും ചടങ്ങില്‍ പങ്കെടുത്തു.


ആറുമാസമാണ് പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജിയര്‍ എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇതിനോടകം വിവിധമേഖലകളില്‍ നിന്നായി 315 പേര്‍ പഠനത്തിനായി ചേര്‍ന്നു. 17 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനമെന്ന് സ്​പീക്കര്‍ അറിയിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *