Monday, 14 July 2014

മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

ഫോര്‍ടലേസ : ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിനും കൂടിക്കാഴ്ച നടത്തി.

അതിര്‍ത്തി തര്‍ക്കമടക്കമുള്ള കാര്യങ്ങള്‍ 80 മിനുട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനുമായി ഇന്ത്യ കൂടുതല്‍ സഹകരണമുണ്ടാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സീ ജിന്‍ പിന്‍ നരേന്ദ്രമോദിയോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ഒരു നിരീക്ഷകന്‍ മാത്രമാണെന്നും ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ അംഗരാജ്യങ്ങള്‍ അനുവദിച്ചാല്‍ സഹകരണമാകാമെന്നും മോദി പ്രതികരിച്ചു.


സപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം സീ ജിന്‍ പിന്‍ സ്വീകരിച്ചതായി വിദേശകാര്യവക്താവ് സൈദ് അക്ബറുദ്ദീന്‍ അറിയിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *