തിരുവനന്തപുരം: സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിയ ശേഷം ആദ്യമായി
ജൂണ്‍ മാസത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞു. ബീര്‍ ഉള്‍പ്പെടെ അഞ്ച്
ലക്ഷത്തോളം കെയ്‌സ് മദ്യത്തിന്റെ ഉപഭോഗമാണ് കുറഞ്ഞത്.അതായത് മദ്യ
കച്ചവടത്തില്‍ 45 ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ടായതായാണ് കണക്ക്.
ബിവറേജസ് കോര്‍പ്പറേഷന്റെ 22 വെയര്‍ ഹൗസുകളില്‍ നിന്ന് ശേഖരിച്ച കണക്ക്
പ്രകാരമാണിത്.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം മെയ് മാസത്തില്‍ 21,31,740 കെയ്‌സും ബീര്‍ 9,72,135 കെയ്‌സും വിറ്റു. ജൂണ്‍ മാസമായപ്പോഴേക്കും വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യത്തിന്റെ ഉപഭോഗം 19.23 ലക്ഷം കെയ്‌സായും ബീര്‍ വില്പന ആറ് ലക്ഷമായും കുറഞ്ഞു.
മദ്യ ഉപഭോഗം കൂടിയെന്ന് എക്‌സൈസ് മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് ജൂണ്‍മാസത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞത്. എന്നാല്‍ ജൂണ്‍ മാസത്തെ കണക്ക് ബിവറേജസ് കോര്‍പ്പറേഷന്റെ വെബ് സൈറ്റില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.
അതത് മാസത്തെ മദ്യ വില്പന പിറ്റെ മാസം ആറിന് സൈറ്റില്‍ പ്രസിദ്ധീകരിക്കാറാണ് പതിവ്. ജൂണ്‍ മാസത്തെ മദ്യ വില്പനയുടെ കണക്ക് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച് 15 ദിവസമായിട്ടും നല്‍കിയിട്ടില്ല.
മദ്യ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചും ഈ വര്‍ഷം വന്‍ കുറവുണ്ടായി. 2013 ഏപ്രിലില്‍ 20.38 ലക്ഷം കെയ്‌സ് വിദേശ മദ്യം വിറ്റപ്പോള്‍ 2014 ഏപ്രിലില്‍ ഇത് 19.65 ലക്ഷം കെയ്‌സ് ആയി കുറഞ്ഞു. ബീര്‍ വില്പനയിലും ഇത് അനുഭവപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 14.57 ആയിരുന്നത് ഈ വര്‍ഷം 11.27 ലക്ഷമായി കുറഞ്ഞു. ബാറുകള്‍ പൂട്ടുന്നതിന് മുമ്പ് മാര്‍ച്ചില്‍ 20.63 ലക്ഷം കെയ്‌സ് വിദേശ മദ്യമാണ് വില്പന നടന്നത്. മുന്‍ വര്‍ഷമിത് 20.72 ലക്ഷം കെയ്‌സ് ആയിരുന്നു.
സാധാരണഗതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ മദ്യ ഉപഭോഗം കൂടുകയാണ് പതിവ്. ജൂണ്‍ മാസമാകുമ്പോള്‍ ഇത് കുറയും. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ മദ്യ ഉപഭോഗം കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ ജൂണില്‍ മദ്യ ഉപഭോഗം കൂടിയിട്ടുണ്ട് .
കഴിഞ്ഞ ജൂണില്‍ 18.36 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വിറ്റതായാണ് കണക്ക്. ബീര്‍ വില്പനയിലും കഴിഞ്ഞ വര്‍ഷം ജൂണില്‍ വന്‍ കുറവുണ്ടായി. 4.81 കെയ്‌സ് ബീര്‍ ആണ് കഴിഞ്ഞ ജൂണില്‍ വില്പന നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ശക്തമായ മഴയുണ്ടായിരുന്നതാണ് വില്പന കുറയാന്‍ കാരണം.
ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്ത് ബീറിന്റെ ഉപഭോഗം ഒരോ മാസവും കുറഞ്ഞു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 12,80,705 കെയ്‌സ് ബീര്‍ വിറ്റപ്പോള്‍ ഏപ്രലില്‍ ഇത് 11,26,987 കെയ്‌സായി കുറഞ്ഞു. മെയ് മാസത്തില്‍ ഇത് 9,72,135 ആയി ചുരുങ്ങി.
്
2013-14 വര്‍ഷത്തില്‍ ആദ്യമായി കേരളത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ ഉപഭോഗത്തില്‍ രണ്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വരുമാനത്തില്‍ വര്‍ധനവാണ് കാണിക്കുന്നത്.
മദ്യത്തിന്റെ വിലകൂടിയതും നികുതി നിരക്കിലെ വര്‍ധനവുമാണ് ഇതിന് കാരണം. 2012-13 ല്‍ 8,818.18 കോടി വരുമാനം ലഭിച്ചപ്പോള്‍ 2013-14 ല്‍ ഇത് 9,353.74 കോടിയായി ഉയര്‍ന്നു.

No comments:
Post a Comment