ബാംഗ്ലൂര്‍: സ്‌കൂള്‍ അങ്കണത്തില്‍വെച്ച് ആറ് വയസ്സുകാരിയായ വിദ്യാര്‍ഥിനി
പീഡനത്തിനിരയായി. കിഴക്കന്‍ ബാംഗ്ലൂരിലെ വിബ്ജിയോര്‍ ഹൈസ്‌കൂളിലാണ് സംഭവം.
അധ്യയന സമയത്ത് സ്‌കൂളിലെ രണ്ട് സ്റ്റാഫ് അംഗങ്ങളാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം. ജൂലായ് രണ്ടിനാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്.
വീട്ടിലെത്തിയിട്ടും കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞിരുന്നില്ല. കഴിഞ്ഞയാഴ്ച വയറുവേദന ഉണ്ടായപ്പോഴാണ് കുട്ടി ഞെട്ടിക്കുന്ന വിവരം മാതാപിതാക്കളോട് പറഞ്ഞത്.
പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആദ്യം തയാറാകാത്തതില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം നടന്നു. അടച്ചിട്ട സ്‌കൂളിന്റെ ഗെയിറ്റ് തകര്‍ത്ത് അകത്തുകയറിയ പ്രതിഷേധക്കാര്‍ ജനാലച്ചില്ലുകള്‍ തകര്‍ത്തു.
പ്രതിഷേധം ശക്തമായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പരാതി കേള്‍ക്കാന്‍ തയാറായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ഫോറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്ന് ജോയിന്റ് കമ്മീഷണര്‍ കെ.വി ശരത് ചന്ദ്ര പറഞ്ഞു.
ജിം ഇന്‍സ്ട്രക്ടറേയും സുരക്ഷാ ഗാര്‍ഡിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമെ ഇവര്‍ തന്നെയാണോ പ്രതികളെന്ന് പറയാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു. സ്‌കൂളില്‍ ആകെ 27 ജിം ഇന്‍സ്ട്രക്ടടര്‍മാരുണ്ട്.

No comments:
Post a Comment