നെയ്യാറ്റിന്‍കര: പൂര്‍വവൈരം മൂലം ഗുണ്ടാസംഘം വീട് ആക്രമിച്ചതായി പരാതി. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കുണ്ട്.
പുന്നയ്ക്കാട് വാഴവിളാകം വീട്ടില്‍ ശുഭാനന്ദരാജിന്റെ വീടാണ് അക്രമിസംഘം ആക്രമിച്ചത്. 20 ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നതായി വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ മുന്‍ സി. ഐയെ ആറുമാസം മുന്‍പ് പുന്നയ്ക്കാട്ടുെവച്ച് ആക്രമിച്ച കേസിലെ പ്രതികളാണ് ഈ അക്രമത്തിന് പിന്നിലെന്നും സൂചനയുണ്ട്. കഴിഞ്ഞ 10 ന് ശുഭാനന്ദരാജിന്റെ കുടുംബത്തിലെ ഒരു വിവാഹത്തിനിടയില്‍ മറ്റു ചിലരുമായി വഴക്കുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇയാളുടെ മകന്‍ പ്രവീണ്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ കേസ് പിന്‍വലിക്കാന്‍ മറുഭാഗം ശുഭാനന്ദരാജിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. കേസ് പിന്‍വലിക്കാത്തതിന്റെ പേരിലാണ് വീടുകയറി അക്രമം നടത്തിയതെന്നാണ് പരാതി.
ശുഭാനന്ദരാജിന്റെ വീടിന്റെ മുന്‍വശത്തെ ജനാലകളും ഉള്ളിലെ വസ്തുക്കളും അക്രമിസംഘം തകര്‍ത്തു. വളര്‍ത്തുനായ്ക്കും വെട്ടേറ്റു.
സമീപത്തു താമസിക്കുന്ന സഹോദരന്‍ സ്വര്‍ണരാജിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. അക്രമിസംഘത്തെ കണ്ട് ഭയന്ന സ്വര്‍ണരാജിന്റെ ഭാര്യ ബോധരഹിതയായി വീണു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തില്‍ പരിക്കേറ്റ ശുഭാനന്ദരാജിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി. ഐയെ ആക്രമിച്ച കേസ്സിലെ പ്രതിയായ ജംബുലിംഗം സുരേഷിന്റെയും സംഘത്തിന്റെയും പേരില്‍ നെയ്യാറ്റിന്‍കര പോലീസ് കേസ്സെടുത്തിട്ടുണ്ട്.

No comments:
Post a Comment