Monday, 28 July 2014

കേരളത്തില്‍ പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം- പി.സി.ജോര്‍ജ്‌.

കോട്ടയം: കേരളത്തില്‍ ഘട്ടംഘട്ടമായിട്ടല്ല പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കേണ്ടതെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരള ഹോമിയോശാസ്ത്രവേദിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോമിയോശാസ്ത്രവേദി ചെയര്‍മാന്‍ ഡോ. ടി.എന്‍.പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സ്വാമി ആതുരദാസ് അവാര്‍ഡ് ആത്മതാകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചെളേച്ചം കളത്തിന് പി.സി.ജോര്‍ജ് സമ്മാനിച്ചു. സി.എഫ്.തോമസ് എം.എല്‍.എ. പ്രശംസാപത്രവും പൊന്നാടയും നല്‍കി ആദരിച്ചു.


ചങ്ങനാശ്ശേരി ജങ്ഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്മിതാ ജയകുമാര്‍ നിര്‍വ്വഹിച്ചു. എച്ച്.ഐ.വി. രോഗികളുടെ കുട്ടികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിനോദ് പണിക്കര്‍ കൈമാറി. ഐ.എച്ച്.കെ. സംസ്ഥാന പ്രസിഡന്റ് റ്റി.എല്‍.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണവും ആതുരസേവാസംഘം ട്രഷറര്‍ ഡോ. ഇ.കെ.വിജയകുമാര്‍ സ്വാമി ആതുരദാസ് അനുസ്മരണവും നടത്തി. ഡോ. എസ്.മണിലാല്‍, ജോര്‍ജ്കുട്ടി മണമേല്‍, ഡോ. കെ.എന്‍.സന്തോഷ്‌കുമാര്‍, ഡോ. ബിനോയി വല്ലഭശ്ശേരി, ഡോ. എസ്.ജി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
ഡോ. എസ്.ജി.ബിജു പ്രബന്ധം അവതരിപ്പിച്ചു.

ഭാരവാഹികള്‍: ഡോ. ടി.എന്‍.പരമേശ്വരക്കുറുപ്പ് (പ്രസി.), ഡോ. എസ്.സരത്കുമാര്‍, ഡോ. ഡി.ബിജുകുമാര്‍, ഡോ. എസ്.മണിലാല്‍ (സി.സി.എച്ച്. മെമ്പര്‍), ഡോ. കെ.സി.പ്രശോഭ്കുമാര്‍ (സി.സി.എച്ച്. മെമ്പര്‍, വൈസ് പ്രസിഡന്റ്), ഡോ. എന്‍.കെ.മനോഹരന്‍ (ജന.സെക്ര.), ഡോ. ഷിബി പി.വര്‍ഗീസ്, ഡോ. എസ്.അജയകുമാര്‍, ഡോ. മുരളീധരന്‍ നായര്‍, ഡോ. ഷമീന സലിം, ഡോ. സ്റ്റാന്‍ലിന്‍ കുര്യന്‍ (ട്രഷ.), ഡോ. കെ.റഹീസ്, ഡോ. എസ്.ജി.ബിജു (സംസ്ഥാന ഭാരവാഹികള്‍)

No comments:

Post a Comment

Contact Form

Name

Email *

Message *