Wednesday, 16 July 2014

പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്ന നിലപാടില്‍ ഉറച്ച് ജയരാജന്‍.

ന്യൂഡല്‍ഹി: പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തെ വിദ്യാര്‍ഥി സമരങ്ങള്‍ പഠിപ്പുമുടക്കലായിരുന്നില്ല. പ്രവൃത്തി ദിവസങ്ങളിലല്ല അവധി ദിവസങ്ങളിലാണ് സമരം ചെയ്യേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


മട്ടന്നൂരില്‍ എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിനിടെയാണ് പഠിപ്പുമുടക്കലല്ല, പഠിപ്പിക്കലാണ് പുതിയ സമരരീതിയെന്ന് പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ എം.എല്‍.എ വ്യത്യസ്ഥമായ നിലപാട് എടുത്തത്. ഇതിനുപിന്നാലെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസനും ജയരാജനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പഠിപ്പ് മുടക്ക് അത്യാവശ്യസന്ദര്‍ഭത്തില്‍ മതിയെന്നാണ് ശിവദാസന്‍ പറഞ്ഞത്.

എന്നാല്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി സരിന്‍ശശിയടക്കമുള്ള ചിലര്‍ ഇനിയും പഠിപ്പുമുടക്കി സമരം ചെയ്യേണ്ടിവരുമെന്നാണ് പ്രതികരിച്ചത്. ഇത് എസ്.എഫ്.ഐയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു.

സി.പി.എം. നിയന്ത്രണത്തിലുള്ള വെള്ളോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എഫ്.ഐ. പ്രഖ്യാപിച്ച സമരം സി.പി.എം. തടഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്.

No comments:

Post a Comment

Contact Form

Name

Email *

Message *