കൊച്ചി: ആഡംബര ബോട്ടിനുള്ളില്‍ രാത്രിയില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ
പോലീസ് നടത്തിയ റെയ്ഡില്‍ മദ്യവും കഞ്ചാവും പിടിച്ചെടുത്തു. കൊച്ചി
മറൈന്‍ഡ്രൈവ് മഴവില്‍പ്പാലത്തിനു സമീപത്തെ ബോട്ടുജെട്ടിയില്‍ യാത്ര
പുറപ്പെടാനായി കിടന്നിരുന്ന 'ക്രീക്ക് ക്രൂയിസ്' ബോട്ടിലായിരുന്നു മിന്നല്‍
പരിശോധന. പാര്‍ട്ടിക്കിടെ ഉപയോഗിക്കാനായി കരുതിയിരുന്ന 256 ബോട്ടില്‍
ബിയര്‍, 10 കുപ്പി വിദേശമദ്യം എന്നിവയും പത്ത് ഗ്രാമോളം കഞ്ചാവുമാണ് പോലീസ്
പിടിച്ചെടുത്തത്. ചെറിയ പൊതികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്.
സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ലൈസന്‍സികളായ ഷിജിന്‍, ഷനോജ്, ഡാന്‍സ്
പാര്‍ട്ടിയുടെ സംഘാടകരായ പ്രശാന്ത്, എലിസബത്ത് എന്നിവരെ
കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതില്‍ ഷിജിനും ഷനോജിനും എതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. എറണാകുളം അസി. കമ്മീഷണര്‍ റെക്‌സ്‌ബോബി അര്‍വിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി.ഐ. നിസാമുദ്ദീന്‍, എസ്.ഐ. വി. വിമല്‍, ഷാഡോ എസ്.ഐ. എ. അനന്തലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. വൈകീട്ട് 7 ന് കായല്‍യാത്രയ്ക്കായി ബോട്ട് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു പരിശോധന. വിദേശവനിതകള്‍ ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ ഈ സമയം പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഹൈദരാബാദ്, ബാംഗ്ലൂര്‍ സ്വദേശിനികളും പാര്‍ട്ടിയിലുണ്ടായിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഡാന്‍സ് പാര്‍ട്ടിയിലേക്കുള്ള പ്രവേശനം ബുക്ക് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
ആളൊന്നിന് 1,500 രൂപയും ദമ്പതിമാര്‍ക്ക് 2000ഉം ആണ് ഈടാക്കിയിരുന്നത്. 'മൈ കൊച്ചി ഓണ്‍ലൈന്‍' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. രാത്രി 7 മണിയോടെ മറൈന്‍ഡ്രൈവ് ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന ബോട്ട് മൂന്ന് മണിക്കൂര്‍ പുറംകായലില്‍ സഞ്ചരിച്ച് തിരികെയെത്തുന്നതുവരെയാണ് ഡാന്‍സ് പാര്‍ട്ടിയുണ്ടാകുക. ആഡംബര ബോട്ടുകളിലെ ഇത്തരം പാര്‍ട്ടിയില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ തന്നെ ബോട്ട് ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അടുത്തിടെ കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ നിശാപാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡില്‍ പോലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം ഡാന്‍സ് പാര്‍ട്ടി സംഘങ്ങള്‍ വ്യാപകമായി ബോട്ടുകളിലേക്ക് ചുവടുമാറ്റിയത്.

No comments:
Post a Comment