തിരുവനന്തപുരം: മതിയായ കാരണങ്ങളില്ലാതെയാണ് ബി.എസ്.എന്‍.എല്ലിലെ ഒരു വിഭാഗം
ജീവനക്കാര്‍ സമരം നടത്തുന്നതെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍
എം.എസ്. റാവു പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലം മാറ്റമാണ് ചില ജീവനക്കാരെ
പ്രകോപിപ്പിച്ചത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ്
സ്ഥലംമാറ്റം നടത്തിയത്. അപാകം പരിഹരിക്കാന്‍ തയാറാണ്.
എന്നാല്‍ വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ അവിടെ തന്നെ തുടരാന്‍ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. കമ്പനിക്കുള്ളിലെ പരാതികള്‍ പരിഹരിക്കുന്നതിന് അതിന്റേതാണ് സംവിധാനമുണ്ട്. അല്ലാതെ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് നല്ലതല്ല.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ദേശീയ തലത്തിലെ തീരുമാനമാണ്. നോര്‍ട്ടെല്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതേക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ടെലികോം മേഖലയില്‍ ഒന്നാം സ്ഥാനത്താണ് ബി.എസ്.എന്‍.എല്‍. 27.14 ലക്ഷം ലാന്‍ഡ് ലൈന്‍ കണക്ഷനുകളും 66 ലക്ഷം പ്രീ പെയ്ഡ് കണക്ഷനുകളും കമ്പനിക്കുണ്ട്. മൊബൈല്‍ ടവറുകള്‍ക്ക് ബാറ്ററികളില്ലാത്തതുകൊണ്ടുള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും എം.എസ്. റാവു പറഞ്ഞു.

No comments:
Post a Comment