Thursday, 24 July 2014

പോലീസ് സേനയില്‍ ഓരോ വര്‍ഷവും റിക്രൂട്ട്‌മെന്റ് നടത്തും - മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം: പോലീസ് സേനയില്‍ ഒരോ വര്‍ഷവും പുതിയ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനുമായി ഇക്കാര്യം വ്യാഴാഴ്ച ചര്‍ച്ച നടത്തിയതായി ആഭ്യന്തരമന്ത്രി പറഞ്ഞു.
നിലവിലെ സ്ഥിതി അനുസരിച്ച് റിക്രൂട്ട്‌മെന്റ് നടപടി പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷംവരെ എടുക്കുന്നുണ്ട്. ഇത് കാരണം സേനക്ക് അനുയോജ്യമായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കഴിയുന്നില്ല. കൂടുതല്‍ ഉര്‍ജസ്വലരായ ഉദ്യോഗസ്ഥരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒരോ വര്‍ഷവും റിക്രൂട്ട്‌മെന്റ് നടത്താന്‍ ആലോചിക്കുന്നതെന്ന് പി.എസ്.സി. ചെയര്‍മാന്‍ വ്യക്തമാക്കി.


സേനയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന ആഭ്യന്തരമന്ത്രിയുടെ ആവശ്യവും പി.എസ്. സി. അംഗീകരിച്ചു. പോലീസ് , ഫയര്‍, ജയില്‍ എന്നിവിടങ്ങളിലെ ഡ്രൈവര്‍ ഒഴിവ് ഒരുമിച്ച് വിളിക്കാനും യോഗത്തില്‍ ധാരണയായി. നിലവിലുള്ള ഒഴിവുകളിലേക്ക് പി.എസ്.സി. ലിസ്റ്റില്‍ നിന്ന് പരമാവധി പേര്‍ക്ക് നിയമനം നല്‍കാന്‍ ശ്രമിക്കും. ജയില്‍ വാര്‍ഡന്‍മാര്‍ ഇനി മുതല്‍ ജയില്‍ അസിസ്റ്റന്റ്മാരായി അറിയപ്പെടും. ഇപ്പോള്‍ പി. എസ്.സി. ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ജയില്‍ , പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് നിയമനം നല്‍കും.

No comments:

Post a Comment

Contact Form

Name

Email *

Message *