ന്യൂഡല്‍ഹി: താന്‍ ന്യൂഡല്‍ഹിയിലെത്തിയത് സംസ്ഥാന മന്ത്രിസഭ
പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരം ഒരു വിഷയവും ഇപ്പോള്‍ അജണ്ടയിലില്ല. സംസ്ഥാന
മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം ചര്‍ച്ച
ചെയ്യേണ്ടത് കേരളത്തിലാണ്. കോണ്‍ഗ്രസിലും മുന്നണിയിലും വേണം ആദ്യം ചര്‍ച്ച
നടക്കാന്‍. അതിനുശേഷം മാത്രമേ ഡെല്‍ഹിയില്‍ ചര്‍ച്ച നടക്കുകയുള്ളൂ.
എന്നാല്‍, ഇതുവരെ കേരളത്തില്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും
നടന്നിട്ടില്ല-മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കര്‍ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.

No comments:
Post a Comment