Wednesday, 23 July 2014

മദ്യപിക്കുന്നവരെ കോണ്‍ഗ്രസ് ഭാരവാഹികളാക്കില്ല; പാര്‍ട്ടി പുനഃസംഘടന അടുത്ത മാസം.

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനഃസംഘടന ആഗസ്ത് 10ന് തുടങ്ങി 31ന് അവസാനിക്കും. ആദ്യഘട്ടമായി ആഗസ്ത് 10 ന് സംസ്ഥാനത്തെ 21,458 ബൂത്തുകമ്മിറ്റികളുടെയും രൂപവത്കരണം ഒറ്റദിവസംകൊണ്ട് നടത്തും. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരെയും ഭാരവാഹിത്വത്തിനായി പരിഗണിക്കരുതെന്ന് കെ.പി.സി.സി നിര്‍േദശിച്ചു. കെ.പി. സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.


ആഗസ്ത് 10 വൈകീട്ട് നാലിന് എല്ലാ ബൂത്തുകമ്മിറ്റികളുടെയും രൂപവത്കരണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് മണ്ഡലം, ബ്ലോക്ക് ജില്ലാതല പുനഃസംഘടനയും നടക്കും. ബ്ലോക്ക് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 20 നും ഡി.സി.സി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 30ന് മുമ്പും പൂര്‍ത്തിയാക്കണം. മണ്ഡലം, ബ്ലോക്ക്, ജില്ലാതലങ്ങളില്‍ നിലവില്‍ പ്രസിഡന്റുമാരെയുള്ളൂ. അതാണ് പുതിയ കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നത്.

പത്തുവര്‍ഷമായ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെയും ഡി.സി.സി.ഭാരവാഹികളേയും മാറ്റണം. ബൂത്ത് കമ്മിറ്റികളില്‍ അഞ്ച് അംഗങ്ങളുണ്ടാകും. ബൂത്തിലെ രണ്ട്‌െൈ വസ് പ്രസിഡന്റുമാരില്‍ ഒരാള്‍ വനിതയായിരിക്കണം. പട്ടിക ജാതി, വര്‍ഗവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം. മണ്ഡലം കമ്മിറ്റിക്ക് 31 അംഗങ്ങളുണ്ടാകും. ഇതില്‍ രണ്ടു വനിതയും ഒരോ പട്ടികജാതി-വര്‍ഗ പ്രതിനിധികളും വേണം.
41 അംഗ ബ്ലോക്ക് കമ്മിറ്റിയിലും ഇത്തരത്തിലുള്ള പ്രാതിനിധ്യം വേണം.

പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, 25 ജനറല്‍ സെക്രട്ടറിമാര്‍, 20 അംഗ നിര്‍വാഹകസമിതി എന്നിങ്ങനെ 51 അംഗങ്ങളാണ് ഡി.സി.സി.യില്‍ ഉണ്ടാകുക. കുറഞ്ഞപക്ഷം ഇതില്‍ രണ്ട് വനിതകള്‍ക്കും ഓരോ എസ്.സി, എസ്.ടി. അംഗത്തിനും സംവരണമുണ്ടാകും. എസ്.ടി.യില്ലാത്തിടത്ത് എസ്.സി.യെ പരിഗണിക്കാം.

സംസ്ഥാനത്ത് നിയോജകമണ്ഡലങ്ങള്‍ കുറവുള്ള കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ 41 അംഗ ഡി.സി.സി.യാണുണ്ടാകുക. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍, വനിതകള്‍, തുടങ്ങിയവര്‍ക്ക് പ്രാതിനിധ്യം നല്‍കും. നിലവില്‍ കെ.പി.സി.സി. അംഗങ്ങളായവരെ ഡി.സി.സി ഭാരവാഹികളായി പരിഗണിക്കേണ്ടതില്ല. നിലവിലുള്ള ഡി.സി.സി ഭാരവാഹികളില്‍ 50 ശതമാനം മാറണം. ഭാരവാഹികളില്‍ 50 ശതമാനം 30നും 50 നും വയസ്സിനിടയ്ക്കുള്ളവരാകണം. നിലവില്‍ എന്തെങ്കിലും ഔദ്യോഗികപദവികള്‍ വഹിക്കുന്നവര്‍ ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

കാര്‍ത്തികേയന്‍ സ്​പീക്കര്‍ സ്ഥാനം രാജിവെയ്ക്കാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ ധൃതിപിടിച്ച് തീരുമാനം പാടില്ലെന്ന് കാര്‍ത്തികേയനോട് പറഞ്ഞു എന്നാണ് കെ.പി.സി.സി.പ്രസിഡന്റ് വി.എം. സുധീരന്‍ തങ്ങളോടൊക്കെ പറഞ്ഞതെന്ന് ഹസ്സന്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും രാജിവെയ്ക്കുകയും ചെയ്യുകയെന്നത് കാര്‍ത്തികേയന്റെ വ്യക്തിപരമായ തീരുമാനമാണ്. പാര്‍ട്ടി അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നുണ്ടെങ്കില്‍ കാര്‍ത്തികേയനെ പരിഗണിക്കണമോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

തന്നെ മുഖ്യമന്ത്രിയാക്കാന്‍ കരുണാകരന്‍ പിന്തുണ നല്‍കിയിരുന്നുവെന്ന വക്കം പുരുഷോത്തമന്റെ അഭിപ്രായത്തെക്കുറിച്ച് അറിയില്ല. അന്ന് താന്‍ എം.എല്‍.എ. യായിരുന്നു. ഹൈക്കമാന്‍ഡ് താനടക്കമുള്ള എം.എല്‍.എ. മാരോട് അങ്ങനെയൊന്നും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *